ശ്വാസത്തിലൂടെ കോവിഡ് തിരിച്ചറിയാനുള്ള സംവിധാനവുമായി റിലയന്‍സ്

മുംബൈ:  നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ശ്വാസത്തിലൂടെ കോവിഡ് തിരിച്ചറിയാനുള്ള സംവിധാനവുമായി റിലയന്‍സ്. ഇസ്രായേലിലെ സ്റ്റാര്‍ട്ടപ്പായ ബ്രീത്ത് ഓഫ് ഹെല്‍ത്ത് വികസിപ്പിച്ച ഉപകരണമാണ് ഇന്ത്യയില്‍ റിലയന്‍സ് അവതരിപ്പിച്ചത്. 1.5 കോടി ഡോളറാണ് റിലയന്‍സ് ഇതിനു വേണ്ടി മുടക്കുക.

പ്രാഥമികഘട്ടത്തില്‍തന്നെ ശ്വസനത്തിലൂടെ അതിവേഗം രോഗം തിരിച്ചറയാന്‍ സംവിധാനത്തിലൂടെ സാധിക്കുമെന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. നിമിഷങ്ങള്‍ക്കകം റിപ്പോര്‍ട്ട് ലഭിക്കുമെന്നതാണ് പരിശോധനയുടെ ഗുണം. കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ ഇന്ത്യയടക്കം ഏഴ് രാജ്യങ്ങളിലേയ്ക്ക് പോകുന്നതിന് ഇസ്രായേല്‍ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കമ്പനി പ്രതിനിധികള്‍ക്ക് രാജ്യത്തേയ്ക്കുവരാന്‍ അനുമതി ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

 

Top