മൊബൈല്‍ സേവന ദാതാക്കളായ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ നവംബര്‍ 30നു പ്രവര്‍ത്തനം നിര്‍ത്താന്‍ തീരുമാനിച്ച സാഹചര്യത്തില്‍ റിലയന്‍സ് വരിക്കാര്‍ക്ക് പോര്‍ട്ട് ഔട്ട് സംവിധാനമൊരുക്കുകയാണ് വോഡഫോണ്‍.
റിലയന്‍സ് നെറ്റ്‌വര്‍ക്കു പ്രവര്‍ത്തനം അവസാനിപ്പിച്ചാലും അതേ ഫോണ്‍ നമ്പര്‍ ഉപയോഗിക്കാന്‍ സാധിക്കും.
വോഡഫോണ്‍ നെറ്റ്‌വര്‍ക്കിലേക്ക് വരുന്നവര്‍ക്ക് ആകര്‍ഷകമായ ഡേറ്റ, വോയ്‌സ് കോള്‍ എന്നിങ്ങനെ ഓഫറുകള്‍ കമ്പനി നല്‍കുന്നുണ്ട്.ഡല്‍ഹി, ഗുജറാത്ത്, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ഈ സേവനം ലഭ്യമല്ല.
സേവനം, നെറ്റ്‌വര്‍ക്ക്, നിരക്കുകള്‍ എന്നീ കാര്യങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് പരമാവധി നേട്ടം ഉറപ്പുവരുത്താന്‍ തങ്ങള്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്നുണ്ടെന്ന് വോഡഫോണ്‍ ഇന്ത്യ, കേരള ബിസിനസ് മേധാവി അജിത് ചതുര്‍വേദി പറഞ്ഞു.