കരകൗശല മേഖലയിലെ റിലയന്‍സ് കരസ്പര്‍ശം; ‘സ്വദേശ് സ്റ്റോര്‍’; എനര്‍ജി ബൂസ്റ്റര്‍

ന്ത്യയിലെ പരമ്പരാഗത കലാകാരന്മാരെയും കരകൗശല വിദഗ്ധരെയും പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ റിലയന്‍സ് ഗ്രൂപ്പിന്റെ പുതിയ സംരംഭത്തിന് തുടക്കം കുറിച്ചു. മുകേഷ് അംബാനിയുടെ റിലയന്‍സ് റീട്ടെയിലിന്റെ ആദ്യ ‘സ്വദേശ് സ്റ്റോര്‍’ ഹൈദരാബാദിലാണ് ആരംഭിച്ചിരിക്കുന്നത്. റിലയന്‍സ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയര്‍പേഴ്‌സണുമായ നിത അംബാനി സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ കലാകാരന്മാരുടെ കഴിവും വൈദഗ്ധ്യവും ജനങ്ങള്‍ക്ക് മുന്നിലേക്ക് സ്വദേശ് സ്റ്റോറുകളിലൂടെ എത്തുമെന്നും നിത അംബാനി പറഞ്ഞു. നമ്മുടെ രാജ്യത്തിന്റെ പുരാതന കലകളും കരകൗശലവസ്തുക്കളും സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള ഞങ്ങളുടെ എളിയ സംരംഭമാണിത്.

കൂടാതെ, രാജ്യത്തെ കരകൗശല തൊഴിലാളികള്‍ക്കുള്ള ആദരവുമാണിതെന്ന് നിത അംബാനി പറഞ്ഞു. സ്വദേശ് സ്റ്റോറുകളിലൂടെ കലാകാരന്മാര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന ആഗോള അംഗീകാരം നേടികൊടുക്കാനാണ് ശ്രമിക്കുന്നത്. അതിനാല്‍ ഇന്ത്യയിലുടനീളം മാത്രമല്ല, യുഎസിലും യൂറോപ്പിലും സ്വദേശ് സ്റ്റോറുകള്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്നും നിത അംബാനി പറഞ്ഞു. സ്വദേശ് സംരംഭത്തിന്റെ ഭാഗമായി, റിലയന്‍സ് ഫൗണ്ടേഷന്‍ ആര്‍ട്ടിസാന്‍ ഇനിഷ്യേറ്റീവ് ഫോര്‍ സ്‌കില്‍ എന്‍ഹാന്‍സ്മെന്റ് (RAISE) കേന്ദ്രങ്ങള്‍ ഇന്ത്യയിലുടനീളം സ്ഥാപിക്കാനുള്ള പദ്ധതിയുണ്ട്.

ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ ആദ്യ സ്വദേശ് സ്റ്റോര്‍ 20,000 ചതുരശ്ര അടിയില്‍ നിര്‍മ്മിച്ചതാണ്. ഇന്ത്യയിലെ കഴിവുറ്റ കരകൗശല വിദഗ്ധര്‍ കൈകൊണ്ട് നിര്‍മ്മിച്ച നിരവധി ഉല്‍പ്പന്നങ്ങളുടെ ഒരു ശേഖരം ഇവിടെയുണ്ട്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇന്ത്യയിലെ കരകൗശല ഉത്പന്നങ്ങള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുക മാത്രമല്ല, കരകൗശല തൊഴിലാളികള്‍ക്കും കരകൗശല വിദഗ്ധര്‍ക്കും അവരുടെ കഴിവ് ആധുനിക ലോകത്ത് അമൂല്യമായി തുടരുന്നുവെന്ന് ഉറപ്പാക്കാന്‍ സുസ്ഥിരമായ ഉപജീവന അവസരങ്ങള്‍ ഒരുക്കുക കൂടെയാണ് ചെയ്യുന്നത്.

Top