റിലയന്‍സ് പവറിന്റെ സംയോജിത അറ്റാദായം വര്‍ധിച്ചു

ന്യൂഡല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ റിലയന്‍സ് പവറിന്റെ സംയോജിത അറ്റാദായം 3 ശതമാനം ഉയര്‍ന്ന് 237. 33 കോടി രൂപയായി. തൊട്ടുമുന്‍പ് സാമ്പത്തിക വര്‍ഷം ജൂണ്‍ പാദത്തില്‍ 230. 85 കോടി രൂപയായിരുന്നു സംയോജിത അറ്റാദായമായി കമ്പനി രേഖപ്പെടുത്തിയിരുന്നത്.

അതേസമയം കമ്പനിയുടെ മൊത്തം വരുമാനം 2370.550 കോടി രൂപയിലേക്ക് താഴ്ന്നുവെന്ന് ബി എസ് ഇ ഫയലിംഗില്‍ റിലയന്‍സ് പവര്‍ വ്യക്തമാക്കി. മുന്‍ സാമ്പത്തിക വര്‍ഷം സമാന കാലയളവില്‍ 2752.

32 കോടി രൂപയായിരുന്നു കമ്പനിയുടെ മൊത്ത വരുമാനം. മധ്യപ്രദേശിലെ തങ്ങളുടെ 3960 മെഗാവാച്ച് സസന്‍ അള്‍ട്രാ മെഗാ പവര്‍ പ്രൊജക്ട് 98.2 ശതമാനം ശേഷി വിനിയോഗിച്ചിട്ടുണ്ടെന്ന് കമ്പനി പറയുന്നു.

Top