റിലയന്‍സ് കപ്പല്‍ നിര്‍മാണകമ്പനി ഡയറക്ടര്‍ സ്ഥാനം അനില്‍ അംബാനി രാജിവെച്ചു

മുംബൈ: റിലയന്‍സ് നേവല്‍ ആന്‍ഡ് എഞ്ചിനീയറിങ് ലിമിറ്റഡ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും അനില്‍ അംബാനി രാജിവെച്ചു. കമ്പനി അധികൃതര്‍ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിവരം പുറത്തുവിട്ടു.

2013ലെ കമ്പനി നിയമത്തിലെ 165 വകുപ്പ് പ്രകാരം ഒരാള്‍ക്ക് പത്ത് കമ്പനികളുടെ ഡയറക്ടറായി മാത്രമേ തുടരാനാവുകയുള്ളൂ. ഇതു പ്രകാരമാണ് അനില്‍ അംബാനി രാജിവെച്ചതെന്ന് കമ്പനിയുടെ സെക്രട്ടറി പരേഷ് റാത്തോഡ് അറിയിച്ചു.

ഇന്ത്യയിലെ ഏറ്റവും വലിയ കപ്പല്‍ നിര്‍മാണശാലയായ റിലയന്‍സ് നേവല്‍ ആന്‍ഡ് എഞ്ചിനീയറിങ് ലിമിറ്റഡിന് വാര്‍ഷിപ്പുകള്‍ അടക്കം നിര്‍മിക്കാനുള്ള ലൈസന്‍സുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച എഞ്ചിനീയറിങ് അടിസ്ഥാന സൗകര്യങ്ങളുള്ള കമ്പനികളില്‍ ഒന്നുകൂടിയാണ് ഇത്.

Top