റിലയന്‍സ് ടിക് ടോക്കില്‍ നിക്ഷേപം നടത്തിയേക്കുമെന്ന്

ടിക് ടോക്കിന്റെ ഉടമകളായ ബൈറ്റ് ഡാന്‍സില്‍ റിലയന്‍സ് നിക്ഷേപം നടത്തുമെന്ന് റിപ്പോര്‍ട്ട്. ഇരു കമ്പനികളുമായി ചര്‍ച്ച നടത്തിയതായും എന്നാല്‍ ഇതുസംബന്ധിച്ച് കരാറിലെത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ചൈനയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് 59 ചൈനീസ് ആപ്പുകളാണ് രാജ്യത്ത് നിരോധിച്ചത്. ടിക് ടോക്കിനു പുറമെ വീചാറ്റും നിരോധിച്ച ആപ്പുകളില്‍പ്പെടുന്നു. ചൈനയുമായുള്ള സംഘര്‍ഷത്തെതുടര്‍ന്ന് യുഎസും ടിക് ടോക്കിനെതിരെ നടപടികളുമായി മുന്നോട്ടു പോയിരുന്നു.

Top