ഓടിടി പ്രേക്ഷകര്‍ക്കായി റിലയന്‍സ് ജിയോയുടെ പുതിയ പ്രീപെയ്ഡ് പ്ലാനുകള്‍

കൊച്ചി: റിലയന്‍സ് ജിയോയിലൂടെ ഒടിടി സ്ട്രീമിംഗ് ആസ്വദിക്കുന്ന ഉപയോക്താക്കള്‍ക്കായി പുതിയ പ്രീപെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ചിരിക്കുന്നു. പുതിയ ജിയോ എന്റര്‍ടൈന്‍മെന്റ് പ്രീപെയ്ഡ് പ്ലാനുകളില്‍ വരിക്കാര്‍ക്ക് സീ5, സോണിലിവ് സബ്‌സ്‌ക്രിപ്ഷനുകളും ലഭിക്കും. ഇതുവഴി ജിയോ സിനിമാ ആപ്പിലെയും സോണിലിവ് , സീ5 എന്നിവയിലെയും പ്രീമിയം ഉള്ളടക്കം ഉപയോക്താക്കള്‍ക്ക് ആസ്വദിക്കാനാവും. മികച്ച ആനുകൂല്യങ്ങളോടെയാണ് പ്ലാനുകള്‍ വരുന്നത്. വാര്‍ഷിക പ്ലാനുകള്‍ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കള്‍ക്ക് ഇഎംഐ സൗകര്യവും ലഭ്യമാകും. പുതിയ പ്രീപെയ്ഡ് പ്ലാനുകള്‍ 2023 ഒക്ടോബര്‍ 4 മുതല്‍ പ്രാബല്യത്തിലാകും.

365 ദിവസത്തെ വാലിഡിറ്റിയുള്ള ജിയോ 3,662 രൂപ പ്ലാനില്‍ പ്രതിദിനം 2.5 ജിബി ഡാറ്റയും 64 കെബിപിഎസില്‍ അണ്‍ലിമിറ്റഡ് ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. ഇതില്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകള്‍, അണ്‍ലിമിറ്റഡ് 5G ഡാറ്റ, പ്രതിദിനം 100 SMS എന്നിവ ഉള്‍പ്പെടുന്നു. കൂടാതെ, വരിക്കാര്‍ക്ക് ജിയോടിവി, ജിയോസിനിമ, ജിയോ ക്ലൗഡ് എന്നിവയ്‌ക്കൊപ്പം സോണിലിവ് , സീ5 എന്നിവയും ലഭിക്കും. ജിയോ 3,226 രൂപ പ്ലാനില്‍ പ്രതിദിനം 2 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകള്‍, അണ്‍ലിമിറ്റഡ് 5 ജി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവ നല്‍കുന്നു. ഇതില്‍ സോണിലിവ്, ജിയോടിവി, ജിയോ സിനിമ, ജിയോക്ലൗഡ് എന്നിവയും ലഭിക്കും. 3,225 രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകള്‍, പ്രതിദിനം 2 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് 5 ജി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, സീ5, ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് എന്നിവ ലഭിക്കും.

സബ്‌സ്‌ക്രൈബര്‍മാര്‍ക്കുള്ള ബില്ലിംഗ് ലളിതമാക്കി ഒടിടി ആപ്പ് സബ്‌സ്‌ക്രിപ്ഷനുകളുടെ ദൈര്‍ഘ്യം അടിസ്ഥാന പ്ലാനുകളുമായി യോജിപ്പിക്കും. ജിയോ 806 രൂപ പ്ലാനില്‍ പ്രതിദിനം 2 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകള്‍, അണ്‍ലിമിറ്റഡ് 5 ജി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവ വാഗ്ദാനം ചെയ്യുന്നു. വരിക്കാര്‍ക്ക് സോണി ലൈവ് സബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കും. ജിയോ 805 രൂപ പ്ലാനില്‍ സീ5 സബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കും, കൂടാതെ 806 രൂപ പ്ലാനിന്റെ അതേ സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നു.

Top