സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് റിലയന്‍സ് ജിയോയുടെ പുതിയ ഓഫര്‍

jio

ജിയോ ഫോണ്‍ പുറത്തിറക്കിയപ്പോള്‍ 153 രൂപയുടെ പ്ലാനാണ് റിലയന്‍സ് പ്രഖ്യാപിച്ചത്. ഇതു പ്രകാരം 1 GB 4G ഡാറ്റയും പരിധികളില്ലാതെ വോയ്‌സ് കോളുകളും ഉപഭോക്താവിന് ലഭ്യമാക്കാം. അതേസമയം കഴിഞ്ഞയാഴ്ച റിലയന്‍സ് ജിയോ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കായി പുതിയ പ്ലാന്‍ അവതരിപ്പിച്ചു.

49 രൂപ വിലയുള്ള പ്ലാന്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് 153 രൂപയുടെ പ്ലാനിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നു. കൂടാതെ 11, 21, 51, 101 രൂപയ്ക്കുള്ള ആഡ്ഓണ്‍സ് തിരഞ്ഞെടുക്കാം. 28 ദിവസമാണ് പ്ലാനിന്റെ കാലാവധി. ജിയോ ഫോണുകള്‍ക്ക് മാത്രമായി അവതരിപ്പിച്ച 49 രൂപയുടെ പ്ലാന്‍ മറ്റ് 4G സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗിക്കാം.

ഇതിനായി ജിയോ ഫോണ്‍ സിം കാര്‍ഡില്‍ 49 രൂപ പ്ലാന്‍ ആക്ടിവേറ്റ് ചെയ്തതിന് ശേഷം സിം മറ്റൊരു 4G സ്മാര്‍ട്ട്‌ഫോണിലേക്ക് മാറ്റി പുതിയ സേവനം ലഭ്യമാക്കാം. ഇന്ത്യ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Top