വോയിസ്,വീഡിയോ വൈ-ഫൈ കോളിങ് സേവനം അവതരിപ്പിച്ച് ജിയോ

jio

ജിയോ ഉപഭോക്താക്കള്‍ക്കായി വോയിസ്,വീഡിയോ വൈ-ഫൈ കോളിങ് സേവനം അവതരിപ്പിച്ചു. കുറച്ചു മാസങ്ങളായി ജിയോ ഈ സേവനം പരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇനി ഏത് വൈഫൈ നെറ്റ്‌വര്‍ക്ക്‌ ഉപയോഗിച്ചും ഉപയോക്താക്കള്‍ക്ക് ജിയോ വൈ-ഫൈ കോള്‍ ചെയ്യാവുന്നതാണ്.

150ലധികം ഹാന്‍ഡ്‌സെറ്റ് മോഡലുകളില്‍ ജിയോ വൈ-ഫൈ കോളിംഗ് ലഭ്യമാണ്. ജിയോ ഉപഭോക്താക്കള്‍ക്ക് വീഡിയോ ഓവര്‍ വൈ-ഫൈ കോളുകള്‍ ചെയ്യാനും കഴിയും. ഇതെല്ലാം അധിക ചിലവില്ലാതെ ആസ്വദിക്കാം.

ഉപഭോക്താക്കള്‍ക്ക് പുതിയ സേവനം വോയിസ് കോളിങ് അനുഭവത്തെ കൂടുതല്‍ അനായാസമാക്കാന്‍ സാധിക്കുമെന്ന് ആകാശ് അംബാനി പറഞ്ഞു. ഉപയോക്താക്കള്‍ക്ക് ജിയോവൈ-ഫൈ കോളിംഗിനായി ഏത് വൈഫൈ നെറ്റ് വര്‍ക്കും ഉപയോഗിക്കാം. മെച്ചപ്പെട്ട വോയ്‌സ്/വീഡിയോ കോളിംഗ് അനുഭവം നല്‍കുന്നതിന് തടസമില്ലാതെ VoLTEയും Wi-Fiയും മാറി മാറി ഉപയോഗിക്കാം. ജിയോ വൈ-ഫൈ കോളിംഗ് എങ്ങനെ പ്രവര്‍ത്തനക്ഷമമാക്കണം എന്ന് അറിയാന്‍,jio.com/wificalling സന്ദര്‍ശിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.

Top