വരിക്കാരുടെ എണ്ണത്തിലും വരുമാനത്തിലും ടെലിക്കോം വിപണി പിടിച്ചെടുത്ത് ജിയോ

ന്ത്യന്‍ ടെലിക്കോം വിപണി പിടിച്ചെടുത്ത് മുന്നിലെത്തി റിലയന്‍സ് ജിയോ. വരിക്കാരുടെ എണ്ണത്തിലും വരുമാനത്തിലും മറ്റ് കമ്പനികളെ ബഹുദൂരം പിന്നിലാക്കിയാണ് ജിയോ മുന്നേറിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ 36.9 കോടി വരിക്കാരെയാണ് ഓപ്പറേറ്റര്‍ നേടിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ വോഡാഫോണ്‍ ഐഡിയ ലിമിറ്റഡിന്റെ വരിക്കാരുടെ എണ്ണം കുറഞ്ഞത് റിലയന്‍സ് ജിയോയുടെ വരിക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എയര്‍ടെല്‍, ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍, വോഡഫോണ്‍-ഐഡിയ എന്നിവയെക്കാള്‍ റിലയന്‍സ് ജിയോയുടെ റവന്യൂ മാര്‍ക്കറ്റ് ഷെയര്‍ ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 34.9 ശതമാനം വര്‍ധിച്ചിട്ടുണ്ട്. ഒരു ഉപയോക്താവില്‍ നിന്നുള്ള ശരാശരി വരുമാനമാണ് എആര്‍പിയു. ഇത് കഴിഞ്ഞ രണ്ട് പാദങ്ങളെക്കാള്‍ ഇപ്പോള്‍ മെച്ചപ്പെടുന്നുണ്ടെന്ന് ഇന്‍ഡ്-റാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ഡിസംബറില്‍ ടെലിക്കോം കമ്പനികള്‍ നടപ്പാക്കിയ താരിഫ് വര്‍ദ്ധന 25 മുതല്‍ 35 ശതമാനം വരെയായിരുന്നു. ഇത് എആര്‍പിയു വര്‍ദ്ധിക്കാന്‍ പ്രധാന കാരണമായി മാറുന്നുണ്ട് എന്നും ഇന്‍ഡ്-റാ റിപ്പോര്‍ട്ടില്‍ പറയുന്നു.

Top