എമര്‍ജന്‍സി ഡാറ്റ നല്‍കാന്‍ റിലയന്‍സ് ജിയോ

ങ്ങളുടെ ഉപയോക്താക്കള്‍ക്കായി റിലയന്‍സ് ജിയോ ‘എമര്‍ജന്‍സി ഡാറ്റ’ നല്‍കുന്നു. റീചാര്‍ജ് ചെയ്യാന്‍ പണമില്ലാതെയോ മറ്റെന്തെങ്കിലും രീതിയിലോ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകള്‍ക്ക് വേണ്ടിയാണ് ജിയോയുടെ ഈ നീക്കം. ഓരോ ഉപയോക്താവിനും പരമാവധി 5 ജിബി ഡാറ്റയാണ് ജിയോ എമര്‍ജന്‍സി ഡാറ്റയാണ് നല്‍കുന്നത്. ഈ ഡാറ്റ പൂര്‍ണ്ണമായും സൗജന്യമല്ല. ഇതൊരു വായ്പ പോലെയാണ് നല്‍കുന്നത്.

ലോക്ക്‌ഡൌണ്‍ കാരണം തൊഴില്‍ ഇല്ലാത്തതും മറ്റുമായ ആളുകള്‍ക്കാണ് ജിയോ ഡാറ്റ നല്‍കുന്നത്. ഇതിലൂടെ 5 ജിബി ഡാറ്റ കമ്പനി ഒരുമിച്ച് നല്‍കില്ല. പകരം ഓരോ ജിബി വീതമാണ് നല്‍കുന്നത്. കമ്പനിയുടെ ഡാറ്റ കൂപ്പണായ 11 രൂപയുടെ 1 ജിബി ഡാറ്റ പായ്ക്ക് വായ്പയായി എടുത്ത് പിന്നീട് പണം നല്‍കിയാല്‍ മതിയാകും. എല്ലാ ഉപയോക്താവിനും കമ്പനിയില്‍ നിന്ന് പരമാവധി 5 ജിബി ഡാറ്റ വായ്പയായി എടുക്കാം. ഇതിലൂടെ പരമാവധി 55 രൂപയുടെ പ്ലാനുകളാണ് ജിയോ നല്‍കുന്നത്.

ജിയോയുടെ പുതിയ എമര്‍ജന്‍സി ഡാറ്റ ഓഫറിന് ചില നിബന്ധനകളും വ്യവസ്ഥകളും ഉണ്ട്. ഇതില്‍ ആദ്യത്തേത് എമര്‍ജന്‍സി ഡാറ്റ ലഭിക്കേണ്ട ആളിന് ഒരു ആക്ടീവ് പായ്ക്ക് ഉണ്ടായിരിക്കണം. ഇത് കൂടാതെ കമ്പനിയില്‍ നിന്ന് വായ്പയായി എടുത്ത ഡാറ്റ ഉപയോക്താവിന്റെ ബേസ് പായ്ക്കിന്റെ വാലിഡിറ്റി അവസാനിക്കുന്നത് വരെ മാത്രമേ ലഭിക്കുകയുള്ളു. ഈ വാലിഡിറ്റി അവസാനിക്കുന്നതോടെ എമര്‍ജന്‍സി ഡാറ്റയുടെ കാലാവധിയും അവസാനിക്കും.

 

Top