സ്മാർട്ട്ഫോൺ രംഗത്ത് പുത്തൻ തരംഗവുമായി റിലയന്‍സ് ജിയോ

സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് പുത്തൻ തരംഗം സൃഷ്ടിക്കാനൊരുങ്ങുകയാണ് റിലയൻസ് ജിയോ. ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമില്‍ വില കുറഞ്ഞ 10 കോടി സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കാനാണ് റിലയന്‍സ് ജിയോ തയ്യാറെടുക്കുന്നത്. 4ജി, 5ജി സ്മാര്‍ട്ട്‌ ഫോണുകള്‍ക്കായി വില കുറഞ്ഞ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിക്കുമെന്ന് മുകേഷ് അംബാനി നേരത്തെ വ്യക്തമാക്കിയിരുന്നു.

2020 ഡിസംബറോടെയോ അടുത്ത വര്‍ഷം ആദ്യമോ ഡാറ്റാ പാക്കുകള്‍ ഉള്‍പ്പെടുത്തിയാകും പുതിയ ഫോണുകള്‍ അവതരിപ്പിക്കുകയെന്നാണ്‌ റിപ്പോര്‍ട്ട് . ആല്‍ഫബെറ്റിന്റെ ഉപകമ്പനിയായ ഗൂഗിള്‍, റിലയന്‍സില്‍ 4,500 കോടി ഡോളര്‍ നിക്ഷേപം നടത്തുമെന്ന് ജൂലായില്‍ പ്രഖ്യാപിച്ചിരുന്നു.

റിലയന്‍സിന്റെ ടെലികോം യൂണിറ്റ് ഡിസൈന്‍ ചെയ്യുന്ന ഫോണ്‍ മറ്റു കമ്പനികള്‍ വഴി നിര്‍മിച്ചാകും വില്പനയ്‌ക്കെത്തിക്കുക.

Top