ജിയോ ഗിഗാഫൈബര്‍ വാണിജ്യാടിസ്ഥാനത്തില്‍ അവതരിപ്പിക്കാനൊരുങ്ങി റിലയന്‍സ് ജിയോ

ജിയോ ഗിഗാഫൈബര്‍ വാണിജ്യാടിസ്ഥാനത്തില്‍ രാജ്യവ്യാപകമായി അവതരിപ്പിക്കാനൊരുങ്ങി റിലയന്‍സ് ജിയോ. ജിയോഫോണ്‍ രണ്ടിനേക്കാള്‍ മികച്ച പ്രവര്‍ത്തനശേഷിയുമായാണ് ജിയോഫോണ്‍ 3 എത്തുന്നത്.

മൈസ്മാര്‍ട്പ്രൈസ് വെബ്സൈറ്റാണ് റിലയന്‍സ് ജിയോ പുതിയ 4ജി ഫീച്ചര്‍ ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങുന്നുണ്ടെന്ന വിവരം പുറത്തുവിട്ടത്. ജിയോ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.

ഫോണില്‍ മീഡിയാ ടെക്പ്രൊസസര്‍ ആയിരിക്കുമെന്ന് റിപ്പോര്‍ട്ട് ഇത് ശരിയാണെങ്കില്‍ ജിയോഫോണിന് വേണ്ടി മീഡിയാടെക് പ്രത്യേകം ചിപ്പ് അവതരിപ്പിച്ചേക്കും.

ആദ്യ ജിയോഫോണ്‍ അവതരിപ്പിച്ചത് 2017 ല്‍ നടന്ന വാര്‍ഷിക ജനറല്‍ യോഗത്തിലാണ്.പിന്നീട് 2018 ഓഗസ്റ്റില്‍ ജിയോഫോണ്‍ രണ്ട് അവതരിപ്പിച്ചു.

Top