5ജി ഉപഭോക്തൃ താരിഫുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തുമെന്ന് റിലയന്‍സ് ജിയോ

കൊച്ചി: 5ജി ഉപഭോക്തൃ താരിഫുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തുമെന്ന് റിലയന്‍സ് ജിയോ. ഇപ്പോഴും 2ജി നെറ്റ്വര്‍ക്കുകള്‍ ഉപയോഗിക്കുന്ന 240 ദശലക്ഷത്തിലധികം ടെലികോം വരിക്കാരുണ്ടെന്നും അവര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ 5ജി സേവനം ലഭ്യമാക്കുകയാണ് ജിയോയുടെ ലക്ഷ്യമെന്നും ജിയോയുടെ പ്രസിഡന്റ് മാത്യു ഉമ്മന്‍ പറഞ്ഞു

താരിഫുകള്‍ ഉയര്‍ത്താന്‍ കമ്പനി ഉദ്ദേശിക്കുന്നില്ലെന്നും, മികച്ച ഡാറ്റ പ്ലാനുകളിലേക്ക് ആളുകള്‍ മാറുന്നതിനാല്‍ ഉപഭോക്തൃ ഏറ്റെടുക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും മാത്യു ഉമ്മന്‍ പറഞ്ഞു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെയും ജിയോ ചെയര്‍മാന്‍ ആകാശ് അംബാനിയുടെയും കാഴ്ചപ്പാട് ഇതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2ജി മുക്ത് ഭാരത്’ ലക്ഷ്യമിടുന്ന റിലയന്‍സ് ജിയോ, ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങുന്നതിനായി സബ്‌സിഡി നല്‍കാന്‍ യൂണിവേഴ്‌സല്‍ സര്‍വീസ് ഒബ്ലിഗേഷന്‍ ഫണ്ടില്‍ (യുഎസ്ഒഎഫ്) നിന്നുള്ള 75,000 കോടി രൂപ സര്‍ക്കാര്‍ ഉപയോഗിക്കണമെന്ന് ജിയോ ആശ്യപ്പെടുന്നു. പകരം, യുഎസ്ഒഎഫിലേക്കുള്ള ഓപ്പറേറ്റര്‍മാരില്‍ നിന്നുള്ള 5% ലെവി സര്‍ക്കാര്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടു, അതുവഴി വരുമാനം കൂടുതല്‍ നിക്ഷേപങ്ങള്‍ക്ക് ഉപയോഗിക്കാനും ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തനും സാധിക്കും.’ അദ്ദേഹം പറഞ്ഞു.

 

Top