ജിയോ 2025 ഓടെ 48ശതമാനം വിപണി വിഹതം സ്വന്തമാക്കും; ബേണ്‍സ്റ്റെയിന്‍

ന്യൂഡല്‍ഹി: മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ 2025 ഓടെ 50 ലക്ഷം മൊബൈല്‍ വരിക്കാരുടെ മാര്‍ക്കറ്റ് ഷെയറിന്റെ 48 ശതമാനം പിടിച്ചെടുക്കുമെന്ന് റിപ്പോര്‍ട്ട്. പ്രമുഖ റിസര്‍ച്ച് സ്ഥാപനമായ ബേണ്‍സ്റ്റെയിന്റേതാണ് ഈ വിലയിരുത്തല്‍.

കുറച്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ ജിയോ ഓഹരി വിപണിയില്‍ ലസ്റ്റുചെയ്യും. അപ്പോഴേയ്ക്കും ഒരു ഉപഭോക്താവില്‍നിന്നുള്ള ശരാശരി വരുമാനം ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവില്‍ 38.8 കോടിയാണ് ജിയോ വരിക്കാരുടെ എണ്ണം.2022-23 സാമ്പത്തികവര്‍ഷമാകുമ്പോഴേയ്ക്കും വരിക്കാരുടെ എണ്ണം 50 കോടിയാകും.
2025 ഓടെ 56.9 കോടിയായി വരിക്കാരുടെ എണ്ണംകൂടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2019 ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ ഒരു ഉപഭോക്താവില്‍നിന്നുള്ള ജിയോയുടെ ശരാശരി വരുമാനം 128 രൂപയായിരുന്നു. ജനുവരി-മാര്‍ച്ച് പാദത്തില്‍ 131രൂപയായും ഉയര്‍ന്നു.

അതേസമയം ജിയോയില്‍ ഈ കുറഞ് നാളുകള്‍ക്കുള്ളില്‍ 104,326.65 കോടി രൂപയുടെ വിദേശ നിക്ഷേപമാണെത്തിയത്.

Top