Reliance Jio Said to File Complaint With Competition Commission Against Rivals

ടെലികോം രംഗത്തെ പ്രമുഖ കമ്പനികള്‍ക്കെതിരെ റിലയന്‍സ് ജിയോ, കോമ്പറ്റീഷന്‍ ഓഫ് ഇന്ത്യയില്‍ പരാതി നല്‍കി. ജിയോക്കെതിരെ ടെലികോം മാര്‍ക്കറ്റില്‍ മുഖ്യ എതിരാളികളായ ഇവര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നു എന്നാണ് പരാതി.

പരസ്പരം മത്സരം ഒഴിവാക്കിയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നും ജിയോ ആരോപിക്കുന്നു. പ്രധാന എതിരാളികളായ ഐഡിയക്കും എയര്‍ടെല്ലിനും വൊഡാഫോണിനും എതിരെയാണ് റിലയന്‍സ് ജിയോ സിസിഐക്ക് പരാതി നല്‍കിയിരിക്കുന്നത്.

ലൈസന്‍സ് ചട്ടങ്ങള്‍ ലംഘിച്ചതിന് ട്രായ് മൂന്നു കമ്പനികള്‍ക്കും കൂടി 3,050 കോടി രൂപ പിഴയിട്ടിരുന്നു. ജിയോയുടെ കോളുകള്‍ക്ക് ആവശ്യമായ ഇന്റര്‍കണക്ട് പോയിന്റുകള്‍ നല്‍കുന്നില്ല എന്നു കാണിച്ചായിരുന്നു നടപടി.

ഇതിനു പിന്നാലെയാണ് ജിയോ നേരിട്ട് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

Top