ലാപ്‌ടോപ്പ് വിപണിയിലും വിപ്ലവം സൃഷ്ടിക്കാന്‍ പദ്ധതിയിട്ട് റിലയന്‍സ് ജിയോ

ലാപ്‌ടോപ്പ് വിപണിയിലും വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി റിലയന്‍സ് ജിയോ.’ജിയോബുക്ക്’ എന്ന പേരില്‍ ലാപ്‌ടോപ്പ് പുറത്തിറക്കാനാണ് റിലയന്‍സ് ജിയോ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ജിയോബുക്ക് ഉണ്ടാക്കുന്നതിനായി ചൈനീസ് നിര്‍മ്മാതാക്കളായ ബ്ലൂബാങ്ക് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജിയുമായി ജിയോ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 4ജി എല്‍ടിഉ സഹായമുള്ള ജിയോബുക്ക് പ്രവര്‍ത്തിക്കുക ആന്‍ഡ്രോയിഡ് അടിസ്ഥാനമായ ഓപ്പറേറ്റിങ് സിസ്റ്റത്തിലായിരിക്കും. ജിയോഓഎസ് എന്നായിരിക്കും ഈ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പേര് എന്നാണ് റിപ്പോര്‍ട്ട്. അതെ സമയം ജിയോബുക്ക് നിര്‍മ്മിതിയെപ്പറ്റി റിലയന്‍സ് ഇതുവരെ ഔദ്യോഗിമായി പ്രതികരിച്ചിട്ടില്ല.

ജിയോബുക്കിന്റെ വിലയെയും ലഭ്യതയെയും കുറിച്ചുള്ള വിശദാംശങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ഈ വര്‍ഷത്തിന്റെ അവസാനത്തോടെ ജിയോബുക്ക് വിപണിയിലെത്തിക്കാന്‍ ആണ് റിലയന്‍സ് ജിയോ പദ്ധതിയിടുന്നനത്.

 

Top