ലോക് ഡൗണ്‍; പ്രതിദിനം 2ജിബി സൗജന്യ ഡേറ്റ ഓഫറുമായി റിലയന്‍സ് ജിയോ

കൊവിഡ് വ്യാപനം തടയുന്നതിനായി രാജ്യം മുഴുവന്‍ 21 ദിവസത്തെ ലോക് ഡൗണിലാണ്. ഈ ദിവസങ്ങളില്‍ ‘വര്‍ക്ക് ഫ്രം ഹോം’ മിലാണ് പലരും. നിലവിലെ സാഹചര്യങ്ങളെ മറികടക്കാന്‍ റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്കായി നിരവധി പദ്ധതികളാണ് അവതരിപ്പിച്ചിരിക്കുന്നത്.

ഇപ്പോഴിതാ വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്കായി പ്രതിദിനം 2 ജിബി ഡേറ്റ ലഭിക്കുന്ന ‘ജിയോ ഡാറ്റാ പാക്ക്’ ഓഫറുമായി രംഗത്ത് വന്നിരിക്കുകയാണ് റിലയന്‍സ് ജിയോ. രണ്ട് ദിവസം മുമ്പാണ് ജിയോ ഈ ഓഫര്‍ പ്രഖ്യാപിച്ചത് എന്ന് ഇടി ടെലികോം റിപ്പോര്‍ട്ട് ചെയ്യുന്നു. ഉപയോക്താക്കളുടെ 2ജിബി പരിധി അവസാനിപ്പിക്കുമ്പോള്‍ ഇന്റര്‍നെറ്റ് വേഗം 64kbps ആയി കുറയും. ഏപ്രില്‍ ഒന്ന് വരെയാണ് ഈ ഓഫറിന്റെ കാലാവധി.

അതായത് ഉപയോക്താക്കള്‍ക്ക് നാലു ദിവസത്തേക്ക് അധിക ചെലവില്ലാതെ 8 ജിബി ഡേറ്റ ലഭിക്കും. കമ്പനി തന്നെ ഈ പ്ലാന്‍ സ്വപ്രേരിതമായി അപ്ഡേറ്റ് ചെയ്യും.എന്നാല്‍, ഈ പ്ലാന്‍ പ്രകാരം ഉപയോക്താക്കള്‍ക്ക് വോയ്‌സ് കോള്‍ ആനുകൂല്യങ്ങളൊന്നും ലഭിക്കില്ല.ജിയോ ഡാറ്റാ പാക്കില്‍ ഡാറ്റാ ബാലന്‍സ് മാത്രമേ ഉണ്ടാവൂ.

അതേസമയം നാല് ദിവസം മാത്രമാണ് ഓഫറിന്റെ വാലിഡിറ്റി. അതായത് നാല് ദിവസത്തേക്ക് ആകെ എട്ട് ജിബി ഡാറ്റ സൗജന്യമായി ലഭിക്കും.

ഉപയോക്താക്കള്‍ക്ക് ഈ പ്ലാന്‍ ആക്സസ് ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍, പ്ലാന്‍ ലഭ്യമാണോയെന്ന് പരിശോധിക്കുന്നതിന് മൈ ജിയോ ആപ്പ് സന്ദര്‍ശിച്ചാല്‍ മതി.അതില്‍ വ്യൂ പ്ലാന്‍ എന്നത് തുറന്നു നോക്കുക. നിങ്ങള്‍ക്ക് ജിയോ ഡാറ്റാ പാക്ക് ആക്റ്റിവേറ്റ് ആയിട്ടുണ്ടെങ്കില്‍ അതില്‍ കാണാം. അല്ലെങ്കില്‍ ആപ്ലിക്കേഷനിലെ മെനു തുറന്ന് സ്റ്റേറ്റ്മെന്റ്സ് എടുത്താല്‍ മതി.

Top