കുറഞ്ഞ വിലയിൽ 4ജി സ്മാർട്ട് ഫോൺ ലഭ്യമാക്കാൻ ജിയോ റിയൽമിയുമായി ചര്‍ച്ച നടത്തി

ന്ത്യയിൽ 2ജി ഫോണുകള്‍ ഉപയോഗിക്കുന്നവർക്ക് താങ്ങാനാകുന്ന വിലയിൽ 4ജി ഫോണുകൾ ലഭ്യമാക്കാനൊരുങ്ങി റിലയന്‍സ് ജിയോ. കുറഞ്ഞ വിലയില്‍ 4ജി സ്മാര്‍ട്‌ഫോണുകളും മറ്റ് കണക്ട് ചെയ്ത ഉപകരണങ്ങളും സാധാരണക്കാരായ ഉപഭോക്താക്കളിൽ എത്തിക്കാനുള്ള ലക്ഷ്യത്തിനായി റിലയന്‍സ് ജിയോ, റിയല്‍മി അടക്കം മറ്റ് കമ്പനികളുമായും ജിയോ ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

2ജി ഫോണുകള്‍ ഉപയോഗിക്കുന്ന ആളുകളെ 4ജിയിലേക്കും 5ജിയിലേക്കും കൊണ്ടുവരണമെങ്കില്‍ വില കുറഞ്ഞ ഉപകരണങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ടെന്നും മുമ്പ് ജിയോ ഫോണുകളിലൂടെ 4ജി കണക്റ്റിവിറ്റിയുടെ നേട്ടങ്ങള്‍ താങ്ങാവുന്ന വിലയില്‍ റിലയന്‍സ് ജിയോ ലഭ്യമാക്കിയിരുന്നുവെന്നും റിലയന്‍സ് ജിയോ ഡിവൈസസ് ആന്റ് മൊബിലിറ്റി പ്രസിഡന്റ് സുനില്‍ ദത്ത് പറഞ്ഞു. ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് 2020ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൊബൈല്‍ ഫോണുകള്‍ക്ക് വേണ്ടി മാത്രമല്ല, കണക്ട് ചെയ്യാവുന്ന മറ്റ്‌ ഉപകരണങ്ങള്‍ക്ക് വേണ്ടിയും ജിയോ പരിശ്രമിക്കുന്നുണ്ട്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാവിയില്‍ 5 ജി നിരവധി പരീക്ഷണങ്ങള്‍ക്കുളള അവസരങ്ങളുടെ വാതില്‍ തുറക്കുമെന്നും അത് സ്മാര്‍ട്ട് ഫോണുകളില്‍ മാത്രം ഒതുങ്ങി നില്‍ക്കില്ലെന്നും റിയല്‍മി സിഇഒ മാധവ് സേത്ത് പറഞ്ഞു.

Top