റിലന്‍സ് ജിയോ ഡിജിറ്റല്‍ പാക്ക് ഓഫറില്‍ 2ജിബി അധിക ഡേറ്റയും..

JIO 4G

പയോക്താക്കള്‍ക്കായി പുതിയ ഡാറ്റാ പാക്ക് അവതരിപ്പിച്ച് റിലയന്‍സ് ജിയോ. ഡാറ്റാ പാക്കില്‍ 2 ജിബി അധിക ഡേറ്റയാണ് ജിയോ നല്‍കുന്നത്. മൈ ജിയോ ആപ്പില്‍ ഡിജിറ്റര്‍ പാക്ക് ലഭ്യമാകും. എന്നാല്‍ തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് മാത്രമേ ഓഫര്‍ ലഭിക്കൂ. എന്നാല്‍ അണ്‍ലിമിറ്റഡ് കോളിങോ സൗജന്യ എസ്എംഎസോ പാക്കില്‍ നല്‍കുന്നില്ല.

ആഗസ്റ്റ് 6 വരെയാണ് പാക്ക് ലഭ്യമാവുക. പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് മാത്രമേ ജിയോ ഡിജിറ്റര്‍ ഡാറ്റാ പാക്ക് തിരഞ്ഞെടുക്കാനാകൂ. 399 രൂപയുടെ പ്രീപെയ്ഡ് പ്ലാനിലാണ് പാക്ക് ലഭ്യമാവുകയെന്നാണ് വിവരം. 48 ദിവസത്തേക്ക് 1.5 ജിബി 4ജി ഡാറ്റയാണ് ഓഫര്‍ നല്‍കുന്നത്. പാക്കിലെ ഡാറ്റ കൂടി ചേരുമ്പോള്‍ 3.5 ജിബി 4ജി ഡാറ്റ ലഭിക്കും.

Top