‘ജിയോഫോൺ 2021 ഓഫർ’ പ്രഖ്യാപനവുമായി റിലയൻസ് ജിയോ

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോ പുതിയ ‘ജിയോഫോൺ 2021 ഓഫർ’ പ്രഖ്യാപിച്ചു. 2ജി-മുക്ത് ഭാരത്’ എന്ന പദ്ധതിയുമായാണ് ജിയോയുടെ പുതിയ ഫോൺ വരുന്നത്.2ജി-മുക്ത് ഭാരത് പ്രസ്ഥാനത്തെ ത്വരിതപ്പെടുത്തുന്നതിന്, ജിയോ ഫോണും അതിന്റെ സേവനങ്ങളും 30 കോടി ഫീച്ചർ ഫോൺ ഉപയോക്താക്കൾക്ക് ആക്സസ് ചെയ്യാവുന്ന തരത്തിലാണ് പുതിയ ഓഫർ അവതരിപ്പിച്ചിരിക്കുന്നത്.

1,999 രൂപയ്ക്ക് 24 മാസത്തെ പരിധിയില്ലാത്ത സേവനത്തോടൊപ്പം പുതിയ ജിയോ ഫോണും ലഭിക്കും. ഇതിൽ പരിധിയില്ലാത്ത കോളുകളും പ്രതിമാസം 2 ജിബി ഡേറ്റയും ലഭിക്കും.നിലവിൽ ജിയോഫോണിന് പത്ത് കോടിയിലധികം ഉപയോക്താക്കളുണ്ട്. നിലവിലുള്ള ജിയോഫോൺ ഉപയോക്താക്കൾക്ക് 749 രൂപയ്ക്ക് 12 മാസത്തെ പരിധിയില്ലാത്ത സേവങ്ങളോടൊപ്പംപരിധിയില്ലാത്ത വോയിസ് കോളുകളും 2 ജിബി ഡേറ്റയും ലഭിക്കും.

Top