ക്ലൗഡ് കംപ്യൂട്ടിങ്, കണക്ടിവിറ്റി സൗകര്യങ്ങളുമായി ജിയോ- മൈക്രോസോഫ്റ്റ് സഹകരണം

ചെറുകിട സംരംഭങ്ങള്‍ക്ക് പ്രതിമാസം 1,500 രൂപ ചെലവില്‍ ക്ലൗഡ് കംപ്യൂട്ടിങ്, കണക്ടിവിറ്റി സൗകര്യങ്ങളൊരുക്കാന്‍ റിലയന്‍സ് ജിയോ- മൈക്രോസോഫ്റ്റ് സഹകരണം. മൈക്രോസ്ഫ്റ്റിന്റെ ‘അഷുര്‍’ ക്ലൗഡ് കംപ്യൂട്ടിങ് പ്ലാറ്റ്‌ഫോം ലഭ്യമാക്കുന്ന ഡേറ്റ സെന്ററുകള്‍ ജിയോ രാജ്യമെമ്പാടും സ്ഥാപിക്കും. സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍ക്ക് ക്ലൗഡും കണക്ടിവിറ്റിയും സൗജന്യമായി നല്‍കുന്ന പദ്ധതിയും മുകേഷ് അംബാനി പ്രഖ്യാപിച്ചു. ഇതിനായി അടുത്ത ജനുവരിയില്‍ റജിസ്‌ട്രേഷന്‍ തുടങ്ങും.

സംരംഭങ്ങളുടെ നടത്തിപ്പുചെലവിന്റെ വലിയ പങ്കും കംപ്യൂട്ടര്‍ സ്റ്റോറേജിനും ഇന്റര്‍നെറ്റ് കണക്ടിവിറ്റിക്കും വേണ്ടിയാണു ചെലവിടുന്നതെന്ന് അംബാനി പറഞ്ഞു. ഇത് ഇപ്പോഴത്തേതിന്റെ പത്തിലൊന്നാക്കുകയാണു ജിയോമൈക്രോസ്ഫ്റ്റ് സഹകരണം വഴി ലക്ഷ്യമിടുന്നത്.

അഷൂര്‍, അഷുര്‍ എ.ഐ, ഓഫിസ് 365 എന്നീ മൈക്രോസോഫ്റ്റ് പ്ലാറ്റ്‌ഫോമുകള്‍ അനായാസം ലഭ്യമാകുന്നതോടെ സംരംഭകര്‍ക്കു വളരെ വലിയ നേട്ടമാണുണ്ടാകുകയെന്നു മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല്ല പറഞ്ഞു. പ്രവര്‍ത്തനക്ഷമതയും വിവരസംഭരണശേഷിയും ഉയരും നദെല്ല കൂട്ടിച്ചേര്‍ത്തു.

Top