സേവനം ലഭ്യമാക്കാന്‍ റിലയന്‍സ് ജിയോ ഐഎസ്ആര്‍ഒയുടെ സേവനം തേടുമെന്ന്

Reliance GIO

ന്യൂഡല്‍ഹി: ഗ്രാമ പ്രദേശങ്ങളിലും ഒറ്റപ്പെട്ട വിദൂര പ്രദേശങ്ങളിലും സേവനം ലഭ്യമാക്കുന്നതിന് റിലയന്‍സ് ജിയോ ഐഎസ്ആര്‍ഒയുടെ സേവനം തേടുമെന്ന് റിപ്പോര്‍ട്ട്.

ആദ്യമായാണ് 4ജി സേവനം വ്യാപിപ്പിക്കുന്നതിന് ഉപഗ്രഹ സാധ്യതകള്‍ പരീക്ഷിക്കുന്നത്. ആദ്യഘട്ടത്തില്‍ നെറ്റ് വര്‍ക്ക് ലഭിക്കാത്ത ഒറ്റപ്പെട്ട 400 പ്രദേശങ്ങളില്‍ സേവനം നല്‍കുവാനാണ് ഐഎസ്ആര്‍ഒയുടെയും ഹ്യൂഗ്‌സ് കമ്യൂണിക്കേഷന്റെയും സേവനം തേടുന്നത്. ഈ പ്രദേശങ്ങളില്‍ സേവനം ലഭ്യമാക്കുവാന്‍ ഹ്യൂഗ്‌സുമായി 10 മില്യണ്‍ ഡോളറിന്റെ കരാറിലെത്തി.

നിലവില്‍ ജിയോ ഉള്‍പ്പടെയുള്ള ടെലികോം കമ്പനികള്‍ മൈക്രോവേവ് സംവിധാനം ഉപയോഗിച്ചു കൊണ്ടാണ് ടവറുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നത്.

Top