നേട്ടം കൈവരിച്ച് റിലയന്‍സ്; രാജ്യത്ത് 10 ലക്ഷം കോടി വിപണിമൂല്യം നേടുന്ന ആദ്യത്തെ കമ്പനി

മുംബൈ: രാജ്യത്ത് 10 ലക്ഷം കോടി രൂപ വിപണിമൂല്യം നേടുന്ന ആദ്യത്തെ കമ്പനിയായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. കമ്പനിയുടെ ഓഹരി വില 1,581.60 രൂപയായി ഉയര്‍ത്തിയാണ് റിയലന്‍സ് നേട്ടം കൈവരിച്ചിരിക്കുന്നത്.

ഇതോടെ ഈവര്‍ഷം മാത്രം റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില കുതിച്ചത് 40 ശതമാനമാണ്. 2021ഓടെ കടരഹിത കമ്പനിയായി റിലയന്‍സിനെ മാറ്റാന്‍ ഡയറക്ടര്‍ബോര്‍ഡ് തീരുമാനിച്ചിരുന്നു.

റിയലന്‍സിനെ ഈ നേട്ടത്തിലെത്താന്‍ സാധിച്ചത് എണ്ണശുദ്ധീകരണ വ്യവസായത്തില്‍നിന്നുള്ള ലാഭം, ടെലികോം താരിഫ് വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം തുടങ്ങിയവയാണ്.

Top