പാര്‍ബതി കോള്‍ഡാം ട്രാന്‍സ്മിഷന്‍ കമ്പനിയിലെ മുഴുവന്‍ ഓഹരിയും റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് വിറ്റു

പാര്‍ബതി കോള്‍ഡാം ട്രാന്‍സ്മിഷന്‍ കമ്പനിയിലെ മുഴുവന്‍ ഓഹരിയും റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് വിറ്റു. 74 ശതമാനം ഓഹരിയാണ് കമ്പനിയില്‍ റിലയന്‍സ് ഇന്‍ഫ്രയ്ക്കുണ്ടായിരുന്നത്. എന്റര്‍പ്രൈസസ് മൂല്യമായ 900 കോടി രൂപയ്ക്കാണ് ഇന്ത്യ ഗ്രിഡ് ട്രസ്റ്റിന് കമ്പനിയുടെ ഓഹരികള്‍ വിറ്റഴിച്ചത്.

പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡുമായുളള  സംയുക്ത സംരംഭത്തിൽ ഹിമാചൽ പ്രദേശിലും പഞ്ചാബിലും സ്ഥിതിചെയ്യുന്ന പാർബതി കോൾഡാം ട്രാൻസ്മിഷൻ കമ്പനി ലിമിറ്റഡിൽ 74 ശതമാനം ഓഹരി റിലയൻസ് ഇൻഫ്രയുടെ ഉടമസ്ഥതയിലായിരുന്നു.

Top