ഓഹരി വില കുത്തനെ ഉയര്‍ന്നു; റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണിമൂല്യം 12 ലക്ഷംകോടി കടന്നു

relainceeeeeee

ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണിമൂല്യം 12 ലക്ഷംകോടി കടന്നു. തിങ്കളാഴ്ച ഓഹരിവില 3.64ശതമാനംകുതിച്ച് 1,947.70രൂപയിലെത്തിയതോടെയാണ് ഈനേട്ടം സ്വന്തമാക്കാനായത്. ഇന്നത്തെ വിലവര്‍ധനയിലൂടെമാത്രം ബിഎസ്ഇയിലെ വിപണിമൂല്യം 38,163.22 കോടി ഉയര്‍ന്ന് 12,29,020.35 കോടിയിലെത്തി.

ഇതാദ്യമായണ് ഒരു ഇന്ത്യന്‍ കമ്പനിയുടെ വിപണിമൂല്യം 11 ലക്ഷംകോടി പിന്നിടുന്നത്. കഴിഞ്ഞമാസമാണ് റിലയന്‍സ് ഈ നേട്ടം സ്വന്തമാക്കിയത്.

Top