11 ട്രില്യണ്‍ ഡോളര്‍ വിപണി മൂല്യം സ്വന്തമാക്കുന്ന ആദ്യത്തെ ഇന്ത്യന്‍ കമ്പനിയായി റിലയന്‍സ്

മാര്‍ച്ച് പകുതി മുതല്‍ ഓഹരി വില ഇരട്ടിയായതിനാല്‍ 11 ട്രില്യണ്‍ ഡോളര്‍ വിപണി മൂലധനത്തിലെത്തിയ ആദ്യത്തെ ഇന്ത്യന്‍ കമ്പനിയായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. ബിഎസ്ഇയില്‍ സ്റ്റോക്ക് റെക്കോഡ് ഉയര്‍ന്ന 1,738.95 ഡോളറിലെത്തി.

വെള്ളിയാഴ്ച വിപണി ക്ലോസ് ചെയ്യാന്‍ മിനുട്ടുകള്‍ അവശേഷിക്കേ, ഓഹരി വില 1,788 നിലവാരത്തിലേയ്ക്ക് ഉയര്‍ന്നു. ജൂണ്‍ 18ലെ ക്ലോസിങ് നിരക്കില്‍നിന്ന് അഞ്ചുശതമാനത്തിലേറെയാണ് നേട്ടം.

2020 മാര്‍ച്ച് 31ലെ കണക്കുപ്രകാരം റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ കടം 1,61,035 കോടി രൂപയാണ്. ഈ കടബാധ്യതയില്‍നിന്ന് കരകയറ്റിയതാണ് മികച്ചനേട്ടമുണ്ടാക്കാന്‍ കമ്പനിയെ സഹായിച്ചത്.

ജിയോ പ്ലാറ്റ്ഫോം ലിമിറ്റഡിന്റെ 24.71ശതമാനം ഉടമസ്ഥതാവകാശം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് വിറ്റ് ് 1,15,693.95 കോടി രൂപയും അവകാശ ഓഹരി വിഴി 53,124.20 കോടി രൂപയുമാണ് ഈകാലയളവില്‍ സമാഹരിക്കാന്‍ കമ്പനിക്കായത്.

Top