ലോക ഊര്‍ജ കമ്പനികളില്‍ മൂന്നാം സ്ഥാനം നേടി റിലയന്‍സ്

ലോകത്തിലെ മൂന്നാമത്തെ എനര്‍ജി കമ്പനിയായി റിലയന്‍സ് തെരഞ്ഞെടുക്കപ്പെട്ടു.

എസ്ആന്‍ഡ്പി ഗ്ലോബല്‍ പ്ലാറ്റ്‌സ് പുറത്തുവിട്ട ഊര്‍ജ കമ്പനികളുടെ റാങ്കിംഗിലാണ് റിലയന്‍സ് മൂന്നാം സ്ഥാനം നേടിയിരിക്കുന്നത്.

കമ്പനികളുടെ അസറ്റ് വേര്‍ത്ത്,റെവന്യൂ, പ്രോഫിറ്റ്, റിട്ടേണ്‍ ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ക്യാപിറ്റല്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് റാങ്ക് കണക്കാക്കിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം 14ാം സ്ഥാനത്തായിരുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഇത്തവണ ഏഴാം സ്ഥാനത്താണ്.

ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ 20ല്‍ നിന്ന് 11-ാം സ്ഥാനത്തേക്ക് നില മെച്ചപ്പെടുത്തിയിട്ടുണ്ട്.

പ്ലാറ്റ്‌സിന്റെ 250 കമ്പനികളെ ഉള്‍പ്പെടുത്തിയുള്ള റാങ്കിംഗില്‍ ഇന്ത്യയില്‍നിന്നുള്ള 14 കമ്പനികള്‍ ഇടം പിടിച്ചിട്ടുണ്ട്.

ഭാരത് പെട്രോളിയം (39), ഹിന്ദുസ്ഥാന്‍ പെട്രോളിയം (48), പവര്‍ഗ്രിഡ് കോര്‍പ് (81), ഗെയില്‍ ഇന്ത്യാ ലിമിറ്റഡ് (106) , കോള്‍ ഇന്ത്യാ ലിമിറ്റഡ് (45) തുടങ്ങിയവയാണ് പ്രധാന ഇന്ത്യന്‍ കമ്പനികള്‍.

റഷ്യന്‍ കമ്പനിയായ ഗ്യാസ്‌പ്രോമാണ് റാങ്കിംഗില്‍ ഒന്നാമത്.

ജര്‍മ്മന്‍ കമ്പനിയായ ഇ ഡോട്ട് ഓണ്‍ രണ്ടാമതും സൗത്ത് കൊറിയയുടെ ഇലക്ട്രിക് പവര്‍ നാലാം സ്ഥാനത്തുമാണ്.

ഒറ്റ വര്‍ഷം കൊണ്ട് 112 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ഇ ഡോട്ട് ഓണ്‍ രണ്ടാം സ്ഥാനത്ത് എത്തിയത്.

Top