എയര്‍ടെലിനെ പിന്തള്ളി രാജ്യത്തെ ഏറ്റവും വലിയ സേവനദാതാക്കളായി റിലയന്‍സ് ജിയോ

രാജ്യത്തെ ഏറ്റവും വലിയ സേവനദാതാക്കള്‍ ഇനി റിലയന്‍സ് ജിയോ. ടെലികോം സേവനദാതാവായ എയര്‍ടെലിനെ പിന്തള്ളിയാണ് റിലയന്‍സ് ജിയോ രണ്ടാംസ്ഥാനത്ത് എത്തിയിരിക്കുന്നത്. സേവനം ലഭ്യമാക്കി വെറും രണ്ടര വര്‍ഷം പിന്നിടുമ്പോഴാണ് ജിയോ ഈ അതുല്യ നേട്ടം കൈവരിച്ചിരിക്കുന്നത്.

എയര്‍ടെലിന് 28.4 കോടി ഉപയോക്താക്കളാണുള്ളതെങ്കില്‍ ജിയോയ്ക്ക് നിലവില്‍ 30.6 കോടി ഉപയോക്താക്കളാണുള്ളത്. 38.7 കോടി ഉപയോക്താക്കളുമായി വോഡഫോണ്‍ ഐഡിയയാണ് നിലവില്‍ ടെലികോം സേവനദാതാക്കളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.

റിലയന്‍സ് ജിയോടെ കടന്നു വരവ് എല്ലാം ടെലികോം സേവനദാതാക്കള്‍ക്കും വെല്ലുവിളി ഉയര്‍ത്തിയിരുന്നു. രാജ്യത്ത് ടെലികോം സര്‍വ്വീസില്‍ ഒന്നാംസ്ഥാനത്ത് നിന്നിരുന്ന ഭാരതി എയര്‍ടെലിനെ രണ്ടാംസ്ഥാനത്തേയ്ക്ക് മാറ്റിയത് വോഡഫോണിന്റേയും ഐഡിയയുടെയും ലയനമായിരുന്നു. ഇതോടെ രാജ്യത്തിലെ ഏറ്റവും വലിയ ടെലികോം സേവനദാതാവായി വോഡഫോണ്‍ ഐഡിയ ഒന്നാമതെത്തി.

റിലയന്‍സ് ജിയോ ഇന്ത്യന്‍ വിപണിയില്‍ സ്ഥാനമുറപ്പിച്ചത് വന്‍ വിലക്കുറവില്‍ ഡേറ്റാ, വോയ്സ്‌കോള്‍ താരിഫ് പ്ലാനുകള്‍ അവതരിപ്പിച്ചാണ്. പൂര്‍ണ്ണമായും 4ജി നെറ്റ് വര്‍ക്ക് സേവനങ്ങള്‍ മാത്രം നല്‍കുകയും ചെയ്തു. കുറഞ്ഞ നിരക്കില്‍ അതിവേഗ 4ജി നെറ്റ് വര്‍ക്ക് ലഭിച്ചതോടെ ഉപയോക്താക്കള്‍ റിലയന്‍സ് ജിയോയിലേയ്ക്ക് മാറി.

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്ക് അനുസരിച്ച് ഡൗണ്‍ലോഡ് വേഗതയില്‍ ഏറ്റവും മുന്നില്‍ റിലയന്‍സ് ജിയോ ആണ്. നിലവില്‍ കൂടുതല്‍ ഉപയോക്താക്കളെ സ്വന്തമാക്കാനുള്ള നീക്കത്തിലാണ് റിലയന്‍സ് ജിയോ.

Top