റിലയന്‍സ് ജിയോഫോണ്‍ ‘മെയ്ഡ് ഇന്‍ ഇന്ത്യന്‍’ ഫോണായി മാറുന്നു

വര്‍ഷം പുറത്തിറങ്ങിയ ഏറെ പ്രചാരം ലഭിച്ച ഫോണുകളില്‍ ഒന്നാണ് റിലയന്‍സ് ജിയോഫോണ്‍.

മികച്ച പ്രതികരണമാണ് ഡിവൈസിന് ലഭിച്ചത്. ഇതേ തുടര്‍ന്ന് ഫോണിന് ആവശ്യക്കാരുടെ എണ്ണം കൂടുതലായി.

മെയ്ഡ് ഇന്‍ ഇന്ത്യ ഫോണായി ഉടന്‍ മാറും എന്നതാണ് ജിയോഫോണിനെ സംബന്ധിച്ചുള്ള ഏറ്റവും പുതിയ വാര്‍ത്ത.

മുകേഷ് അംബാനി തലവനായുള്ള റിലയന്‍സ് ജിയോ ഇന്‍ഫോകോം 4ജി ഫീച്ചര്‍ ഫോണിന്റെ നിര്‍മ്മാണം ഇന്ത്യയിലേക്ക് മാറ്റാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ചൈനീസ് പ്ലാന്റിലെ വിതരണം സംബന്ധിച്ചുള്ള പ്രശ്‌നത്തെ തുടര്‍ന്നാണ് ഈ നീക്കം എന്നാണ് മറ്റൊരു സൂചന.

ജിയോഫോണിന്റെ ആദ്യ ബാച്ചില്‍ ഉള്‍പ്പെട്ട 6 ദശലക്ഷം യൂണിറ്റുകള്‍ ചൈനയിലെ പ്ലാന്റിലാണ് നിര്‍മ്മിച്ചത്.

ആവശ്യകത ഉയര്‍ന്നതിനാല്‍ രണ്ടാമത്തെ ബാച്ചില്‍ 10 ദശലക്ഷം യൂണിറ്റുകള്‍ ഉണ്ടാകുമെന്ന് കമ്പനി ഉറപ്പ് നല്‍കുന്നുണ്ട്.

രാജ്യത്ത് ഓരോ ആഴ്ചയിലും 5 ദശലക്ഷം യൂണിറ്റ് ജിയോഫോണുകള്‍ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത് എന്ന് മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു.

ഈ വര്‍ഷം അവസാന പാദത്തോടെ ഫീച്ചര്‍ഫോണിന്റെ നിര്‍മ്മാണം ഇന്ത്യയില്‍ തുടങ്ങുമെന്നും അംബാനി സൂചിപ്പിച്ചിരുന്നു.

Top