‘ജിഗാ ഫൈബര്‍’ ബ്രോഡ്ബാന്‍ഡ് പാക്കേജുമായി റിലയന്‍സ് ജിയോ

ന്യൂഡല്‍ഹി: ‘ജിഗാ ഫൈബര്‍’ ബ്രോഡ്ബാന്‍ഡ് പാക്കേജുമായി റിലയന്‍സ് ജിയോ. പാക്കേജ് ഉടന്‍ ഇന്ത്യയിലെ എല്ലാം ഉപയോക്താക്കളിലേയ്ക്കും എത്തും. ബ്രോഡ്ബാന്‍ഡ്, ലാന്‍ഡ്ലൈന്‍ ഫോണ്‍, ടിവി എന്നിവയുള്‍പ്പെടുന്ന ഈ കോംബോ പാക്കേജിന് 600 രൂപയാണ് നിരക്ക്.

മറ്റ് കമ്പനികളേക്കാള്‍ ഏറ്റവും കുറഞ്ഞ നിരക്കാണ് ജിയോ ഉപയോക്താക്കള്‍ക്കായി നല്‍കുന്നത്. മൊബൈല്‍ രംഗത്ത് സൃഷ്ടിച്ച തരംഗം ബ്രോഡ്ബാന്‍ഡ് രംഗത്തും ഉണ്ടാക്കാനാണ് റിലയന്‍സ് ജിയോ ശ്രമിക്കുന്നത്.

നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ന്യൂഡല്‍ഹിയിലും മുംബൈയിലും ജിഗാഫൈബര്‍ സേവനം ലഭ്യമാക്കുന്നുണ്ട്. 100 എം.ബി.പി.എസ് വേഗതിയില്‍ 100 ജിബി ഡാറ്റയാണ് സൗജന്യമായി ഡല്‍ഹിയിലും മുംബൈയിലും നല്‍കുന്നത്.

എന്നാല്‍ ഒറ്റത്തവണ നിക്ഷേപമായി 4,500 രൂപയാണ് ഈടാക്കുന്നത്. ഒരുവര്‍ഷത്തേക്ക് പിന്നീട് വരിസംഖ്യയൊന്നും ഈടാക്കില്ല. 40 ഉപകരണങ്ങള്‍ ബന്ധിപ്പിക്കാനുള്ള ഓപ്ഷനും ജിയോ ജിഗാ ഫൈബറിലുണ്ട്. സ്മാര്‍ട്ഹോം നെറ്റ് വര്‍ക്കാണ് ഈ സംവിധാനം. സമാന പക്കേജുകള്‍ തന്നെയാകും അഖിലേന്ത്യാ തലത്തിലും അവതരിപ്പിക്കുക.

Top