ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് പാചക വാതക വില്‍പ്പനയ്ക്ക് തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തില്‍ നാല് കിലോഗ്രാം എല്‍പിജി സിലിണ്ടറുകള്‍ റിലയന്‍സ് വിപണിയില്‍ എത്തിച്ചു.
എന്നാല്‍ ഇപ്പോഴത്തെ വില എത്രയാണെന്ന കാര്യം കമ്പനി പുറത്തു വിട്ടിട്ടില്ല.
പൊതുമേഖ കമ്പനികള്‍ മാത്രമാണ് നിലവില്‍ എല്‍പിജി വില്‍പ്പനയിലുള്ളത്. വര്‍ധിച്ചു വരുന്ന ഉപയോഗവും പാചക വാതകത്തിന്റെ ക്ഷാമവുമാണ് റിലയന്‍യിനെ ഇത്തരത്തില്‍ മുന്നോട്ട് വരാന്‍ പ്രേരിപ്പിച്ചെന്ന് വേണം കരുതാന്‍.
റിലയന്‍സിനെ കൂടാതെ എസ്സാറും ഇതേ ആശയവുമായി മുന്നോട്ട് വന്നിരുന്നു. സബ്‌സിഡി നിരക്കിലാണ് ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ പാചകവാതകം ലഭിക്കുന്നത്. എന്നാല്‍ സ്വകാര്യ മേഖലയില്‍ ഉള്ള കമ്പനികള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡി ലഭിക്കില്ല.
വിപണി വിലയില്‍ മാത്രമേ റിലയന്‍സിന് സിലിണ്ടറുകള്‍ വില്‍ക്കാന്‍ സാധിക്കുകയുള്ളൂ.