ക്ഷേത്രഗോപുരം സ്വർണ്ണം പൂശാൻ മുകേഷ് അംബാനിയുടെ വക 20 കിലോ സ്വർണ്ണം

ഗുവാഹത്തി : ക്ഷേത്രഗോപുരം സ്വര്‍ണം പൂശാന്‍ 20 കിലോ സ്വര്‍ണം നല്‍കി മുകേഷ് അംബാനി. അസമിലെ പ്രധാന ക്ഷേത്രമായ ഗുവാഹത്തിയിലെ കാമാഖ്യ ദേവാലയം സ്വർണ്ണം പൂശാനാണ് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് 20 കിലോ സ്വർണ്ണം നൽകിയിരിക്കുന്നത്. ക്ഷേത്രത്തിന്റെ മുകള്‍ഭാഗം സ്വർണ്ണം പൂശാനുള്ള ചെലവ് താന്‍ വഹിക്കാമെന്ന് മുകേഷ് അംബാനി ക്ഷേത്ര മാനേജ്‌മെന്റിന് ഉറപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ മാസമാണ് പണി തുടങ്ങിയത്.

സ്വർണ്ണം പൂശുന്ന ജോലികള്‍ പുരോഗമിക്കുകയാണെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. ജോലികള്‍ക്കായുള്ള എന്‍ജിനീയര്‍മാരെ ചുമതലപ്പെടുത്തിയത് റിലയൻസ് തന്നെയാണ്. കനത്ത സുരക്ഷയും ക്ഷേത്രത്തിന് ഒരുക്കിയിട്ടുണ്ട്.  ദീപാവലിക്ക് ജോലികള്‍ പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ പറഞ്ഞു.

Top