കളിപ്പാട്ട വിപണി കയ്യടക്കാൻ റിലയൻസ്

ളിപ്പാട്ട നിർമാണ കമ്പനിയായ പ്ലാസ്റ്റിക് ലെഗ്നോയും റിലയൻസ് ഇൻഡസ്ട്രീസും സംയുക്ത സംരംഭത്തിലേക്ക് കടക്കുന്നു. ഇന്ത്യയിലെ പ്ലാസ്റ്റിക് ലെഗ്നോ എസ്പിഎയുടെ കളിപ്പാട്ട നിർമാണ ബിസിനസിലെ 40 ശതമാനം ഓഹരികൾ റിലയൻസ് ബ്രാന്റ്‌സ് ലിമിറ്റഡ് (ആർബിഎൽ) ഏറ്റെടുക്കും. യൂറോപ്പിൽ 25 വർഷത്തിലേറെ കളിപ്പാട്ട നിർമാണ പരിചയമുള്ള സുനിനോ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് പ്ലാസ്റ്റിക് ലെഗ്‌നോ.

പ്ലാസ്റ്റിക് ലെഗ്‌നോയുമായി കൈകോർക്കുന്നതിലൂടെ റിലയൻസ് ബ്രാന്റ്‌സ് ലിമിറ്റഡിന്റെ കളിപ്പാട്ട ബിസിനസ് വിപുലീകരിക്കാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്. 2009ലാണ് പ്ലാസ്റ്റിക് ലെഗ്‌നോ ഇന്ത്യയിലെ ബിസിനസ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. ബ്രിട്ടീഷ് ടോയ് റീട്ടെയിലറും ഹോംഗ്രൗൺ ടോയ് ബ്രാൻഡുമായ ഹാംലിസുമായി റിയലൻസ് ശക്തമായ ബന്ധമാണ് സൂക്ഷിക്കുന്നത്. നിലവിൽ 15 രാജ്യങ്ങളിലായി 213 സ്റ്റോറുകളുള്ള ഹാംലീസിന് ഇന്ത്യയിലും വലിയ കളിപ്പാട്ട വ്യവസായ ശൃംഖലയുണ്ട്. ആഭ്യന്തര ഉപഭോഗത്തിന് മാത്രമായല്ലാതെ ആഗോള കളിപ്പാട്ട റീട്ടെയിൽ വ്യവസായത്തിലേക്ക് ഇന്ത്യയുടെ പ്രാതിനിധ്യം ഉറപ്പ് വരുത്താൻ ഇതിലൂടെ സാധിക്കും എന്നാണ് റിലയൻസിന്റെ പ്രതീക്ഷ.

Top