മഹേന്ദ്ര സിംഗ് ധോണിയെ ജിയോമാര്‍ട്ടിന്റെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ച് റിലയന്‍സ്

ഹേന്ദ്ര സിംഗ് ധോണിയെ ജിയോമാര്‍ട്ടിന്റെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ച് റിലയന്‍സ്. ഒരു സ്വദേശീയ ഇ-കൊമേഴ്സ് ബ്രാന്‍ഡായ ജിയോമാര്‍ട്ട് മുന്നോട്ടുവെക്കുന്ന മൂല്യങ്ങളെ തിരിച്ചറിയുന്നുവെന്നും ഇന്ത്യയിലെ ഡിജിറ്റല്‍ റീട്ടെയില്‍ വിപ്ലവത്തെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ജിയോമാര്‍ട്ടിനെ നയിക്കുന്നതെന്നും ധോണി പറഞ്ഞു.

രാജ്യത്തിന് ആഘോഷിക്കാന്‍ നിരവധി അവസരങ്ങള്‍ നല്‍കിയ ധോണി, തന്റെ പ്രിയപ്പെട്ടവരുടെ കൂടെ നിരവധി ആഘോഷങ്ങള്‍ നഷ്ടപ്പെടുത്തിയിട്ടുണ്ട്. ഈ ആശയത്തെ ചുറ്റിപ്പറ്റിയാണ് ജിയോ ഉത്സവ് ക്യാമ്പയിന്‍.ജിയോ ഉത്സവ് ക്യാമ്പയിന്‍ രാജ്യത്തെ ഉത്സവങ്ങളോടും ജനങ്ങളോടുമുള്ള ആദരവാണെന്ന് ധോണി പറഞ്ഞു.ജിയോ മാര്‍ട്ടിന്റെ ബ്രാന്‍ഡ് അംബാസഡര്‍ എന്ന പദവിയിലേക്ക് മഹേന്ദ്ര സിംഗ് ധോണിയെ നിയമിച്ചത് വളരെ മികച്ച തെരഞ്ഞെടുപ്പാണെന്ന് ജിയോമാര്‍ട്ടിന്റെ സിഇഒ സന്ദീപ് വരഗന്തി പറഞ്ഞു.

 

 

Top