രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുകയാണ് റിലയന്‍സിന്റെ ലക്ഷ്യം ; മുകേഷ് അംബാനി

Mukesh Ambani

മുംബൈ: ടെലികോം രംഗത്ത് മികച്ച സവിശേഷതകളും വ്യത്യസ്തമായ മാറ്റങ്ങളും കൊണ്ടുവന്ന കമ്പനിയാണ് റിലയന്‍സ്.

മൊബൈല്‍ സേവന രംഗത്ത് മാത്രമല്ല ഉപഭോക്താക്കള്‍ക്കായി മികച്ച മാറ്റങ്ങളും അവതരിപ്പിക്കാന്‍ ലക്ഷ്യമിടുകയാണ് കമ്പനി. മുകേഷ് അംബാനിയാണ് ഇതേ കുറിച്ച് വ്യക്തമാക്കിയത്.

ജിയോ വഴി വിദ്യാഭ്യാസം, ആരോഗ്യം, വിനോദം, വ്യാപാരം എന്നിവയില്‍ രാജ്യത്തെ പുരോഗതിയിലെത്തിക്കുക എന്നതാണ് റിലയന്‍സിന്റെ പ്രധാന ലക്ഷ്യമെന്ന് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു.

കമ്പനിയുടെ നാല്‍പ്പതാം വാര്‍ഷിക ആഘോഷ ചടങ്ങിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോകത്തെ മികച്ച 20 കമ്പനികളില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

വരും വര്‍ഷങ്ങളില്‍ ഫോസില്‍ ഇന്ധനങ്ങളുടെ ഉപേയാഗം ഗണ്യമായി കുറയും. ലോകത്തിലെ നൂതന സാങ്കേതിക വിദ്യയുടെ ഉല്‍പാദകരാവുകയും അതു വഴി ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുകയും ചെയ്യുക, ലോകത്തെ വന്‍ ശക്തിയാക്കി റിലയന്‍സിനെ മാറ്റുക എന്നിവയും റിലയന്‍സിന്റെ ലക്ഷ്യങ്ങളില്‍ പെടുന്നവയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Top