ഈ വാരം ഒന്‍പത് സിനിമകള്‍ തിയേറ്ററുകളിലെത്തും

9 ചിത്രങ്ങളാണ് ഈ വാരം തിയേറ്ററുകളിലെത്തുന്നത്. മലയാളത്തില്‍ ആറും തമിഴില്‍ നിന്നും മറാത്തിയില്‍ നിന്നും ഹോളിവുഡില്‍ നിന്നും ഓരോ സിനിമകള്‍ വീതവുമാണ് റിലീസിനൊരുങ്ങുന്നത്.

ദീപക് പറമ്പോല്‍ നായകനാവുന്ന വിവേക് ആര്യന്‍ ചിത്രം ‘ഓര്‍മ്മയില്‍ ഒരു ശിശിരം’, ഗിന്നസ് പക്രു നിര്‍മ്മിച്ച്, പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് രഞ്ജിത്ത് സ്‌കറിയ സംവിധാനം ചെയ്ത ‘ഫാന്‍സി ഡ്രസ്സ്’, മാര്‍ഗ്ഗംകളി, എന്നിവയാണ് മലയാളത്തിലെ റിലീസുകള്‍.

ജ്യോതികയും രേവതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ജാക്ക്പോട്ട്’ ആണ് തമിഴില്‍ ഈ ആഴ്ചത്തെ റിലീസ്. മറാഠി ചിത്രം ‘ബാബ’യും ഹോളിവുഡില്‍ നിന്ന് ‘ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്: ഹോബ്സ് ആന്‍ഡ് ഷോ’യുമാണ് ഈ വാരം തീയേറ്ററുകളിലെത്തുന്ന മറ്റ് രണ്ട് സിനിമകള്‍.

Top