5.7 ഇഞ്ച്‌ ഡിസ്‌പ്ലെയോട്‌ കൂടിയ ഒപ്പോ എ83 പുറത്തിറക്കി

മികച്ച സ്മാര്‍ട്ട് ഫോണ്‍ സേവനം നല്‍കുന്ന കമ്പനിയാണ് ഒപ്പോ. മികച്ച ക്യാമറ എഫക്ടാണ് ഫോണിന്റെ ഏറ്റവും വലിയ സവിശേഷത.

അടുത്തിടെ ഒപ്പോ എ സീരീസില്‍ നിരവധി സ്മാര്‍ട്ട്ഫോണുകളെ അവതരിപ്പിച്ചിരുന്നു.

ചൈനീസ് ഫോണ്‍ നിര്‍മ്മാതാക്കളായ ഒപ്പോ മറ്റൊരു ബജറ്റ് സ്മാര്‍ട്ട്‌ഫോണായ ഒപ്പോ എ83 പുറത്തിറക്കിയിരിക്കുകയാണ്. 1,399 യുവാന്‍ ഏകദേശം 13,500 രൂപയാണ് ഫോണിന്റെ വില.

കറുപ്പ് , ഷാമ്പെയ്ന്‍ ഗോള്‍ഡ് എന്നിങ്ങനെ രണ്ട് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും. ഹാന്‍ഡ്‌സെറ്റിന്റെ പ്രീബുക്കിങ് ചൈനയില്‍ തുടങ്ങിയിട്ടുണ്ടെങ്കിലും മറ്റ് രാജ്യങ്ങളില്‍ എന്ന് ലഭ്യമായി തുടങ്ങും എന്നത് സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

1,440ഃ 720 പിക്‌സല്‍സ് സ്‌ക്രീന്‍ റെസല്യൂഷന്‍, 18: 9 ആസ്‌പെക്ട് റേഷ്യോ എന്നിവയോട് കൂടിയ 5.7 ഇഞ്ച് ഫുള്‍എച്ച്ഡി പ്ലസ് ഡിസ്‌പ്ലെയിലാണ് ഒപ്പോ എ83 എത്തുന്നത്.

2.5 ജിഗാഹെട്‌സ് ഒക്ടകോര്‍ പ്രോസസര്‍ ആണ് സ്മാര്‍ട്ട്‌ഫോണിനെ പ്രവര്‍ത്തിപ്പിക്കുന്നത്. എന്നാല്‍ ചിപ്‌സെറ്റിന്റെ പേര് കമ്പനി വ്യക്തമാക്കിയിട്ടില്ല.

4ജിബി റാം, മൈക്രോ എസ്ഡികാര്‍ഡ് വഴി 128 ജിബി വരെ വര്‍ധിപ്പിക്കാവുന്ന 32 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയാണ് ഒപ്പോ എ83യുടെ മറ്റ് സവിശേഷതകള്‍.

ഓട്ടോ ഫോക്കസ്, 720പി റെക്കോഡിങ് ശേഷി , എല്‍ഇഡി ഫ്‌ളാഷ് എന്നിവയോട് കൂടിയ 13 എംപി റിയര്‍ ക്യാമറ, 8എംപി സെല്‍ഫി ക്യാമറ എന്നിവയാണ് സ്മാര്‍ട്ട്‌ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

3,180 എംഎഎച്ച് ബാറ്ററി , ആന്‍ഡ്രോയ്ഡ് 7.1.1 ന്യുഗട്ട്, ഒപ്പോയുടെ സ്വന്തം കളര്‍ ഒഎസ് 3.2 എന്നിവയോട് കൂടിയാണ് ഒപ്പോ എ83 ഒരുക്കയിരിക്കുന്നത്.

4ജിവോള്‍ട്ടി , വൈഫൈ 802.11 എസി, ബ്ലൂടൂത്ത് 4.2, യുഎസ്ബി ടൈപ്പ് സി, ജിപിഎസ് , ഗ്ലൊനാസ്സ് , ഡ്യുവല്‍സിം എന്നിവയാണ് സ്മാര്‍ട്ട്‌ഫോണിലെ കണക്ടിവിറ്റികള്‍.

Top