ശക്തമായ പ്രമേയവുമായി സീതാകാളി ആഗസ്റ്റ് 25 നു തിയറ്ററുകളില്‍

സ്ത്രീകള്‍ക്ക് പ്രാധാന്യമുള്ള ശക്തമായ പ്രമേയവുമായി എത്തുന്ന ചിത്രം ‘സീതാകാളി’ ആഗസ്റ്റ് 25ന് തീയറ്ററുകളിലെത്തും.

ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രശസ്തയായ സ്‌നേഹ പ്രധാന വേഷത്തില്‍ എത്തുന്ന സീതാകാളിയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് എഴുത്തുകാരനായ ശ്രീപ്രതാപാണ്.

നായകന്മാരില്ലാത്ത ചിത്രത്തില്‍ സോന നായര്‍, അനു ജോസഫ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. നവനീത് ശിവ ഇമേജിന്റെ ബാനറില്‍ രാംദാസ് കോട്ടയില്‍, വടക്കേ അമ്പലപ്പാട്ട് ശിവന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Top