‘അന്വേഷണം’, വരവറിയിച്ച് അണിയറക്കാര്‍; ചിത്രം ഈ മാസം 31ന് തിയേറ്ററില്‍

യസൂര്യയെ നായകനാക്കി പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന ‘അന്വേഷണ’ത്തിന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. ഈ മാസം 31നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ‘സത്യം എപ്പോഴും വിചിത്രമായിരിക്കും’ എന്ന ടാഗ് ലൈനാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്.

‘ലില്ലി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് പ്രശോഭ് വിജയന്‍. തിരക്കഥ എഴുതിയിരിക്കുന്നത് ഫ്രാന്‍സിസ് തോമസാണ്. സുജിത്ത് വാസുദേവ് ആണ് ഛായാഗ്രഹണം. സംഗീതം ജേക്സ് ബിജോയുടേതാണ്.

Top