കങ്കണ നായികയാകുന്ന ചിത്രം ധാക്കഡിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു

റസ്‌നീഷ് റാസി സംവിധാനം ചെയ്ത്, കങ്കണ റണൗത് നായികയാകുന്ന ചിത്രമാണ് ധാക്കഡ്. കങ്കണ റണൗതിന്റെ ധാക്കഡിലെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ധാക്കഡ് എന്ന ചിത്രത്തിന്റെ റിലീസ് തിയതി അറിയിച്ച് കങ്കണയുടെ പുതിയ ഫോട്ടോകളും പുറത്തുവിട്ടിരിക്കുകയാണ്. കങ്കണ റണൗത് തന്നെയായിരുന്നു ചിത്രത്തിന്റെ വിവരങ്ങള്‍ ആദ്യം പ്രഖ്യാപിച്ചത്.

ഹോളിവുഡ് സ്‌റ്റൈലിലായിരുന്നു കങ്കണയുടെ ചിത്രത്തിന്റെ ടീസര്‍. കയ്യില്‍ തോക്കേന്തിയ കങ്കണയെയായിരുന്നു ചിത്രത്തില്‍ ടീസറില്‍ കണ്ടത്. ടെറ്റ്‌സ്‌വോ നഗത ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. കങ്കണ റണൗത് നായികയാകുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ധ്രുവ് ഗണേകര്‍, സ്‌നേഹ ഖന്‍വാല്‍കര്‍ എന്നിവരാണ്. ചിന്തന്‍ ഗാന്ധി, റസ്‌നീഷ്, റിതേഷ് രവിന്ദ്ര എന്നിവരുടേതാണ് കഥ. റസ്‌നീഷ്, രാജീവ് ജി മേനോന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ എഴുതുന്ന ധാക്കഡ് 2022 ഏപ്രില്‍ എട്ടിന് ആണ് റിലീസ് ചെയ്യുക. റിതേഷ് ഷാ ആണ് ചിത്രത്തിന്റെ സംഭാഷണം രചിച്ചിരിക്കുന്നത്.

അര്‍ജുന്‍ രാംപാല്‍, ഷരിബ് ഹാസ്മി, ദിവ്യ ദത്ത, ഗബ്രിയേല്‍, നീരജ് പര്‍ദീപ്, അങ്കിത് പചോരി തുടങ്ങി ഒട്ടേറെ താരങ്ങള്‍ ധാക്കഡിലുണ്ട്. ധാക്കഡ് എന്ന കങ്കണ ചിത്രത്തിന്റെ സൗണ്ട് വിഭാഗത്തില്‍ ഉദയ് ഗിരികറും അതുല്‍ കൃഷ്ണയുമാണ്. ഏജന്റ് അഗ്‌നി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ കങ്കണ റണൗട്ട് എത്തുക. കങ്കണയ്ക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രവുമാണ് ധാക്കഡ്.

Top