പൃഥ്വിരാജ്-ഉണ്ണിമുകുന്ദന്‍ ചിത്രം ‘ഭ്രമ’ത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

പൃഥ്വിരാജിനൊപ്പം നടന്‍ ഉണ്ണിമുകുന്ദനും പ്രധാന വേഷത്തിലെത്തുന്ന ഭ്രമം എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ആമസോണ്‍ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. രവി കെ. ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബര്‍ 7ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങളില്‍ തിയറ്ററുകളിലും ചിത്രം ഇതേദിവസം പ്രദര്‍ശനത്തിന് എത്തുമെന്ന് പൃഥ്വിരാജ് അറിയിച്ചു.

മംമ്ത മോഹന്‍ദാസും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എ പി ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, രാശി ഖന്ന, സുരഭി ലക്ഷ്മി, അനന്യ എന്നിവരും അഭിനയിക്കുന്നു.

തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് ശരത് ബാലന്‍ ആണ്. ലൈന്‍ പ്രൊഡ്യുസര്‍-ബാദുഷ എന്‍ എം, എഡിറ്റിംഗ്- ശ്രീകര്‍ പ്രസാദ്, സംഗീതസംവിധാനം- ജാക്സ് ബിജോയ്, അസ്സോസിയേറ്റ് ഡയറക്ടര്‍- ജിത്തു അഷ്റഫ്, സൂപ്പര്‍വൈസിങ് പ്രൊഡ്യൂസര്‍- അശ്വതി നടുത്തൊടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജിനു പി കെ, സ്റ്റീല്‍സ്-ബിജിത് ധര്‍മ്മടം, മേക്കപ്പ്-റോണക്‌സ് സേവ്യര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍, ടൈറ്റില് ഡിസൈന്‍- ആനന്ദ് രാജേന്ദ്രന്‍.

 

Top