സൗഹൃദം നടിച്ച് ഡുപ്ലിക്കേറ്റ് താക്കോല്‍ ഉണ്ടാക്കും; ആരുമില്ലാത്തപ്പോള്‍ മോഷണം

ബംഗളൂരു: ഡുപ്ലിക്കേറ്റ് താക്കോല്‍ ഉണ്ടാക്കി ബന്ധുവീടുകള്‍ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയിരുന്ന രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു നെലമംഗല സ്വദേശികളായ വിശ്വനാഥ് ,ഹനുമന്തരാജ് എന്നിവരാണ് അറസ്റ്റിലായത്.

ബന്ധുവീടുകളിലെത്തി സൗഹൃദം സ്ഥാപിച്ച് വാതിലുകളുടെയും അലമാരകളുടെയും ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ നിര്‍മ്മിക്കുന്ന സംഘം, വീട്ടുകാര്‍ പുറത്തു പോവുന്ന തക്കം നോക്കി മോഷണം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഇത്തരത്തില്‍ ലക്ഷക്കണക്കിന് രൂപ വിലവരുന്ന സ്വര്‍ണ്ണാഭരണങ്ങളും വിലകൂടിയ വസ്തുക്കളുമാണ് ഇവര്‍ മോഷ്ടിച്ചിരുന്നത്. ഇരുവരുടെയും പക്കല്‍ നിന്നും 575 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണാഭരണങ്ങളും ഇലക്ട്രോണിക് ഉത്പ്പന്നങ്ങളുള്‍പ്പെടെ 23.50 ലക്ഷം രൂപയോളം വില വരുന്ന മറ്റ് വസ്തുക്കളും പിടിച്ചടുത്തതായും പൊലീസ് വ്യക്തമാക്കി.

Top