ബന്ധുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ കത്തികുത്ത്; ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയില്‍

ആലപ്പുഴ: കായംകുളത്ത് ബന്ധുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ യുവാവിന് കുത്തേറ്റു. കൊറ്റുകുളങ്ങര സ്വദേശി അഷ്‌റഫിനാണ് കുത്തേറ്റത്. രാത്രി 8.45 ഓടെ പുല്ലുകുളങ്ങരയിലാണ് സംഭവം.

ഗുരുതരമായി പരിക്കേറ്റ യുവാവിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കം കത്തികുത്തില്‍ കലാശിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

Top