relatives appionment; polit buro critises

ന്യൂഡല്‍ഹി: ആശ്രിത നിയമനത്തില്‍ കടുത്ത അത്യപ്തി പ്രകടിപ്പിച്ച് സി.പി.എം കേന്ദ്ര നേതൃത്വം.

ഇതുസംബന്ധിച്ച വിവാദം പാര്‍ട്ടിയുടെയും സര്‍ക്കാറിന്റെയും പ്രതിച്ഛായക്ക് മങ്ങല്‍ ഏല്‍പിച്ചുവെന്ന് അവയ്‌ലബ്ള്‍ പോളിറ്റ് ബ്യൂറോ വിലയിരുത്തി.

ഇക്കാര്യത്തില്‍ ഉചിതമായ തിരുത്തല്‍ നടപടി അനിവാര്യമാണെന്നും വിവാദം എത്രയും വേഗം അവസാനിപ്പിക്കാന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോടും മുഖ്യമന്ത്രി പിണറായി വിജയനോടും സി.പി.എം കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതായാണ് സുചന.

നടപടികള്‍ വൈകുന്തോറും വിവാദം പാര്‍ട്ടിക്കും സര്‍ക്കാരിനും ഏല്‍പിക്കുന്ന ക്ഷീണത്തിന്റെ തോത് കൂടുക മാത്രമേയുള്ളൂവെന്നും കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തെ അറിയിച്ചു.

എന്നാല്‍, നിയമനങ്ങള്‍ റദ്ദാക്കുന്നതിനപ്പുറം വിവാദത്തില്‍ കേന്ദ്ര സ്ഥാനത്ത് നില്‍ക്കുന്ന ഇ.പി. ജയരാജനെതിരെ പാര്‍ട്ടിയില്‍ അച്ചടക്ക നടപടി നിര്‍ദേശിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് കേന്ദ്ര നേതൃത്വം വ്യക്തമായ മറുപടി നല്‍കിയില്ല.

എല്ലാ കാര്യങ്ങളും പരിശോധിച്ച് സംസ്ഥാന തലത്തില്‍ ചര്‍ച്ചചെയ്ത് ഉചിതമായ നടപടിയുണ്ടാകുമെന്ന് മുതിര്‍ന്ന പോളിറ്റ് ബ്യൂറോ അംഗം പറഞ്ഞു.

Top