മന്ത്രവാദിയെന്ന് ആരോപണം;തെലങ്കാനയിൽ സോഫ്റ്റ്‍വെയർ എഞ്ചിനിയറെ ജീവനോടെ കത്തിച്ചു

ഹൈദരാബാദ് : തെലങ്കാനയിൽ മന്ത്രവാദിയെന്ന് ആരോപിച്ച് 38കാരനായ സോഫ്റ്റ്‍വെയർ എഞ്ചിനിയറെ കൊലപ്പെടുത്തി. തെലങ്കാനയിലെ ജ​ഗ്തിയാൽ ജില്ലയിലാണ് സംഭവം. മന്ത്രവാദ കർമ്മങ്ങൾ ചെയ്യുന്നുണ്ടെന്ന് ആരോപിച്ച് ഇയാളെ ബന്ധു തീകൊളുത്തി കൊല്ലുകയായിരുന്നു. ബെം​ഗളുരു കേന്ദ്രീകരിച്ച് ജോലി ചെയ്യുകയായിരുന്നു ഇയാൾ. കഴിഞ്ഞ ദിവസം തെലങ്കാനയിലെ ബന്ധുവീട്ടിൽ എത്തിയപ്പോഴായിരുന്നു ഇയാളെ ബന്ധു ജീവനോടെ കത്തിച്ച് കൊലപ്പെടുത്തിയത്.

കൊല്ലപ്പെട്ട എഞ്ചിനീയറുടെ പിതാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മന്ത്രവാദം ചെയ്യുന്നുവെന്ന് ആരോപിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.

Top