relative appointments in vigilance court

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ ആരോപണ വിധേയനായ വ്യവസായ മന്ത്രി ഇ.പി ജയരാജനെതിരെ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി വിജിലന്‍സ് അറിയിച്ചു.

ജയരാജനെതിരായ കേസ് പരിഗണിക്കുമ്പോള്‍ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ വിജിലന്‍സ് എ.ഡി.പി കെ.ഡി ബാബുവാണ് ഇക്കാര്യമറിയിച്ചത്. കേസിലെ അന്വേഷണ പുരോഗതി സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഈ മാസം 17ന് സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

കെ.എസ്.ഐ.ഇ എംഡി സ്ഥാനത്ത് സുധീര്‍ നമ്പ്യാരെ നിയമിച്ചുള്ള ഉത്തരവ് എങ്ങനെ ഇറങ്ങിയെന്ന കാര്യമായിരിക്കും പ്രധാനമായും അന്വേഷിക്കുക. എംഡി സ്ഥാനത്തേക്ക് അപേക്ഷ നല്‍കുന്നതിനായി പറയുന്ന ഒരു യോഗ്യതയും സുധീര്‍ നമ്പ്യാര്‍ക്കില്ലായിരുന്നുവെന്ന് വിജിലന്‍സ് പ്രാഥമികമായി കണ്ടെത്തിയിട്ടുണ്ട്.

കേരളാ ക്ലേ ആന്‍ഡ് സെറാമിക് കമ്പനിയില്‍ ജയരാജന്റെ ബന്ധു ദീപ്തി നിഷാന്ത് മന്ത്രിയുടെ സഹായത്തിലാണോ ജനറല്‍ മാനേജറായതെന്നും പരിശോധിക്കും.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് വിവാദമായ 16 നിയമനങ്ങളും അന്വേഷിക്കണമെന്ന പരാതിയും 17ആം തീയതി കോടതി പരിഗണിക്കുമെന്നും വിവരമുണ്ട്.

Top