മന്ത്രി കെ.ടി. ജലീലിനെ കുറ്റിപ്പുറത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു

കുറ്റിപ്പുറം: ബന്ധു നിയമന വിവാദത്തില്‍ മുങ്ങിയ മന്ത്രി കെ.ടി. ജലീലിനെ കുറ്റിപ്പുറത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. മിനിപമ്പയില്‍ നവോത്ഥാന സദസ്സില്‍ പങ്കെടുക്കാനെത്തുമ്പോഴാണ് റെയില്‍വേ മേല്‍പാലത്തിന് സമീപം പത്തോളം പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.

വൈകീട്ട് അഞ്ചോടെയാണ് സംഭവം. തിരൂര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം പ്രദേശത്ത് നിലയുറപ്പിച്ചിരുന്നു.

Top