ഊര്‍ജ്ജ പങ്കാളി മാത്രമല്ല; ഇന്ത്യ- റഷ്യ ബന്ധത്തെ കുറിച്ച് തുറന്നടിച്ച് ഹമീദ് അന്‍സാരി

ന്യൂഡല്‍ഹി: ഇന്ത്യ- റഷ്യ ബന്ധത്തെ കുറിച്ച് തുറന്നടിച്ച് മുന്‍ വൈസ് പ്രസിഡന്റ് ഹമീദ് അന്‍സാരി. ഇന്ത്യയിലേയ്ക്ക് ഇറാനില്‍ നിന്ന് എണ്ണ കയറ്റുമതി ചെയ്യുന്നുണ്ടെന്നും എന്നാല്‍ ഇന്ത്യയ്ക്ക് ഇറാന്‍ ഊര്‍ജ്ജ പങ്കാളി മാത്രമല്ലെന്നുമാണ് ഹമീദ് അന്‍സാരി പറഞ്ഞത്.

രാഷ്ട്രീയമായും സാംസ്‌കാരികമായും തന്ത്രപ്രധാനമായും ഇന്ത്യയും ഇറാനും തമ്മില്‍ പങ്കാളിത്തമുണ്ടെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

India-Briefing-India-Iran-DTAA-–-A-Step-Forward-in-India’s-Engagement-with-Central-Asia

ഇരു രാജ്യങ്ങളിലേയും സര്‍ക്കാരുകള്‍ തമ്മില്‍ പരസ്പരം ധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇറാനുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതില്‍ സമ്മര്‍ദം നേരിടുന്ന രാജ്യമാണ് ഇന്ത്യയെന്നും അന്‍സാരി കൂട്ടിച്ചേര്‍ത്തു.

1980-88 കാലഘട്ടത്തില്‍ ഇറാന്‍-ഇറാഖ് യുദ്ധത്തിനിടെ ചില അറബ് സുദൃത്തുക്കള്‍ ഇന്ത്യ ഉറപ്പായും ഇറാനുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് പറഞ്ഞിരുന്നെന്നും എന്നാല്‍ തങ്ങളുടെ ബന്ധം ശരിയാണെന്നും മറ്റ് രാജ്യങ്ങളുടെ താല്‍പര്യങ്ങള്‍ നിര്‍ണ്ണയിക്കുന്നില്ലെന്നും ഇന്ത്യ- ഇറാനിയന്‍ ഗവണ്‍മെന്റുകള്‍ പരസ്പരം മനസ്സിലാക്കുകയും ഇറാനുമായി ഊഷ്മളമായ ബന്ധം പുലര്‍ത്തുകയും ചെയ്യുന്നുണ്ടെന്നും അന്‍സാരി വ്യക്തമാക്കി.

Top