ദലൈലാമയുടെ ഇന്ത്യയിലെ പരിപാടികൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം

Dalai Lama's

ന്യൂഡൽഹി : ഇന്ത്യയും ചൈനയുമായുള്ള ബന്ധം കൂടുതൽ വഷളായി എന്ന് ചൂണ്ടിക്കാട്ടി ദലൈലാമയുടെ ഇന്ത്യയിലുള്ള പരിപാടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. ഇന്ത്യയിലെ ടിബറ്റന്‍ ജനതയുടെ അതിജീവനത്തിന്റെ അറുപതാമത്തെ വാര്‍ഷികാഘോഷ പരിപാടികള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്.

ദലൈലാമയുടെ നേതൃത്വത്തില്‍ മാര്‍ച്ച്‌ അവസാനത്തോടെ ആഘോഷ പരിപാടികള്‍ നടത്താനായിരുന്ന തീരുമാനം. ഫെബ്രുവരി 22 ന് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയാണ് പരിപാടുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ അറിയിച്ചുകൊണ്ട് ക്യാബിനെറ്റ് സെക്രട്ടറി പികെ സിന്‍ഹയ്ക്ക് കത്ത് നൽകിയിരുന്നു. പിന്നീട് സിന്‍ഹയാണ് മുതിര്‍ന്ന നേതാക്കളെയും കേന്ദ്ര സര്‍ക്കാരിനെയും വാര്‍ഷികാഘോഷ പരിപാടികളുടെ വിവരം അറിയിച്ചത്.

മാർച്ച് അവസാനത്തോടെ ആരംഭിക്കുന്ന പരിപാടി ഏപ്രില്‍ മാസം വരെ നീളുന്നതായിരുന്നു. ഏപ്രില്‍ ഒന്നിന് ദില്ലിയില്‍ വെച്ചായിരുന്നു ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നടത്താന്‍ തീരുമാനിച്ചിരുന്നത്. കേന്ദ്രത്തിന്റെ വിലക്ക് വന്നതിനാൽ ഇനി പരിപാടി നടത്താൻ സംഘാടകർക്ക് കഴിയില്ല.

Top